2017ന്റെ മൂന്നാം പാദത്തിൽ ബഹ്‌റൈൻ ജി.ഡി.പിയിൽ 3.6 ശതമാനത്തിന്റെ വളർച്ച
മനാമ : 2017 മൂന്നാം പാദത്തിൽ ബഹ്‌റൈൻ ജി.ഡി.പി 3.6 ശതമാനവും നോമിനൽ ജി.ഡി.പി 6.9 ശതമാനവും വളർച്ച കൈവരിച്ചു. ബഹ്‌റൈൻ സന്പദ്ഘടന വളർച്ചയും നിക്ഷേപ വളർച്ചയും രാജ്യത്തിന്റെ സാന്പത്തിക സ്ഥിരതയും കണക്കിലെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ജി.ഡി.പിയിലെ വളർച്ച, പ്രാദേശിക− അന്തർദേശീയ തലങ്ങളിൽ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന ദേശീയ സന്പദ് വ്യവസ്ഥയെ വളർത്തുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. 2017ന്റെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുന്പോൾ ജി.ഡി.പി 1.6 ശതമാനവും നോമിനൽ ജി.ഡി.പി 2.2 ശതമാനവും ഉയർന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. എണ്ണ ഉൽപാദന നിരക്ക് കഴിഞ്ഞ വർഷത്തെക്കാൾ 13.4 ശതമാനം വർദ്ധിച്ചു. എന്നാൽ എണ്ണ ഉൽപാദന നിരക്ക് കഴിഞ്ഞ വർഷം മൂന്നാം പാദത്തിലെതിനേക്കാൾ 0.3 ശതമാനം കുറഞ്ഞു.
ഉൽപ്പാദനം വർദ്ധിച്ചതിനാൽ മേഖലയിൽ 3.2 ശതമാനത്തിന്റെ വർദ്ധനവും നിർമ്മാണ മേഖലയിൽ 0.8 ശതമാത്തിന്റെ വർദ്ധനവും രേഖപ്പെടുത്തി. റിയൽ എേസ്റ്ററ്റ്, ബിസിനസ് പ്രവർത്തനങ്ങൾ 4.6 ശതമാനവും, ഗതാഗത, വാർത്താവിനിമയ മേഖലകൾ 5.8 ശതമാനവും ഇന്ധന വില 8.3 ശതമാനവും വർദ്ധിച്ചിട്ടുണ്ട്. മറ്റ് സർക്കാർ സേവന മേഖല 3.1 ശതമാനം വർദ്ധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യ− വ്യക്തിഗത സേവനങ്ങൾ 7.5 ശതമാനവും വൈദ്യുതി− ജലം എന്നിവ 5.2 ശതമാനവും വർദ്ധിച്ചു.

