ഇസ്രയേലുമായുള്ള സഹകരണം ക്രിമിനൽ കുറ്റമായി കണക്കാക്കാൻ നിർദ്ദേശം
മനാമ: ഇസ്രയേലുമായുള്ള ഏതെങ്കിലും തരത്തിലുള്ള സഹകരണമോ, ബന്ധം വളർത്താനുള്ള ശ്രമമോ ക്രിമിനൽ കുറ്റമായി കണക്കാക്കാൻ പാർലമെന്ററി പാനലിന്റെ നിർദ്ദേശം.
ഇസ്രയേലുമായുള്ള എല്ലാതരത്തിലുള്ള സഹകരണത്തെയും ബന്ധം വളർത്താനുള്ള ശ്രമത്തെയും ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത്തിനും, ഈ പുതിയ നിയമങ്ങൾ ലംഘിക്കുന്നവരെ തടയുന്നത് നിയമപരമായ ഉത്തരവാദിത്തമാണെന്നും കാണിക്കുന്ന ഒരു ബിൽ പ്രതിനിധി സഭയിലെ പലസ്തീൻ ജനതയുടെ പിന്തുണയ്ക്കായുള്ള സമിതി സഭയിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചു. ഔദ്യോഗിക നടപടിക്രമങ്ങൾ അനുസരിച്ച് സ്പീക്കറുടെ ഓഫീസിലേക്ക് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് എം.പി മുഹമ്മദ് അൽ അഹമദ് പറഞ്ഞു.
അതിനാൽ ഈ നിർദ്ദേശം ബന്ധപ്പെട്ട കമ്മിറ്റികൾക്ക് വോട്ടിന് മുന്പ് പഠിക്കാനും അംഗീകരിക്കാനും കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു. മുഹമ്മദ് അൽ എമ്മാദി എം.പി അധ്യക്ഷനായ സമിതിയുടെ പതിവ് യോഗത്തിലാണ് ഇങ്ങനെയൊരു നിർദ്ദേശം വന്നത്.

