കനത്ത മഞ്ഞുവീഴ്ച : സ്പെയിനിൽ ഗതാഗതം താറുമാറായി
മാഡ്രിഡ് : സ്പെയിനിൽ അതി ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഗതാഗതം താറുമാറായി. കാസിൽ, ലിയോൺ എന്നീ രാജ്യത്തിന്‍റെ വടക്കു−പടിഞ്ഞാറൻ മേഖലകൾ എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച രൂക്ഷമായത്.
ഇതേത്തുടർന്ന് വിവിധയിടങ്ങളിൽ വാഹനങ്ങൾ നിരത്തുകളിൽ കുടുങ്ങി. 18 മണിക്കൂറിലേറെയാണ് വാഹനങ്ങൾ നിരത്തുകളിൽ കുടുങ്ങിക്കിടന്നത്.
സൈനിക വിഭാഗവും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് ഇവിടെ മഞ്ഞ് നീക്കുന്നതടക്കമുള്ള അടിയന്തിര രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. അതേസമയം ഇപ്പോഴും ഇവിടെ മഞ്ഞ് വീഴ്ച തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

