കാ­ൻ­സർ ബാ­ക്കി­ വെ­ച്ച ജീ­വി­തങ്ങൾ­ക്ക് താ­ങ്ങാ­യി­ കെ­യർ­പ്ലസ്സ്


മനാമ : പലരുടെയും സ്വപ്നങ്ങളുടെ വില്ലനായാണ് അർബുദം അഥവാ കാൻസർ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നത്. എത്രയോ പേരുടെ ജീവനും ഈ രോഗം പിടിപ്പെടുന്നതോടെ ഇല്ലാതാകുന്നു. ഒരുപാടുനാളത്തെ പൊരുതലുകൾക്കു ശേഷം മരണത്തിലേയ്ക്ക് അധികം ദിവസങ്ങളില്ലാത്ത തരത്തിൽ‍ നിരാലംബരും, നിസ്സഹായരായവരുമായവരുടെ അരികിലേയ്ക്ക് അധികമാരും കടന്നു ചെല്ലണമെന്നില്ല. എന്നാൽ  തിരുവനന്തപുരത്തുകാർക്ക് ആശ്വസിക്കാം. കാൻ‍സർ‍ പരിചരണ രംഗത്ത് 15 വർഷത്തെ പ്രവർത്തന പരിചയമുള്ള കെയർപ്ലസ്‌ എന്ന പാലിയേറ്റിവ് കെയർ യൂണിറ്റും അതിന്റെ സജീവ പ്രവർത്തകരും കാൻസർ എന്ന രോഗാവസ്ഥയോടു പൊരുതാൻ അവർക്കൊപ്പം ഉണ്ട്. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നിന്നും റേഡിയേഷനും കീമോതെറാപ്പികൊണ്ടും രക്ഷയില്ല എന്നുറപ്പിക്കുന്ന മരണത്തെ കാത്ത് കിടക്കുന്ന നിർധനരായ കാൻസർ രോഗികളെയാണ് കെയർ പ്ലസിന് കൈമാറുന്നത്.

മനസ്സിൽ നന്മയും സ്നേഹവും സൂക്ഷിക്കുന്ന ഒരുകൂട്ടം ആളുകളുടെ സഹായത്തോടെ 2003ലാണ് കെയർ പ്ലസ് എന്ന പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റിന് രൂപം നൽകിയത്. കെയർ പ്ലസ്സിനു ഇപ്പോൾ‍  2 ഡോക്ടർമാർ, 5 നേഴ്‌സ്, ഒരു ആംബുലൻസ് എന്നിവ സ്വന്തമായുണ്ട്. അവശരായിട്ടുള്ള രോഗികളെ വീട്ടിൽ ചെന്ന് പരിചരിക്കുന്നതോടൊപ്പം, കൃത്യമായ ഇടവേളകളിലും, അടിയന്തിര ഘട്ടങ്ങളിലും അവർക്കു ആവശ്യമായ ശുശ്രുഷ  ഉറപ്പു വരുത്തുന്നു.  മലയോര പ്രദേശങ്ങളിലും, തീരദേശങ്ങളിലുമാണ് അവശത അനുഭവിക്കുന്നവരിൽ അധികവും. അസുഖത്തോടൊപ്പം ജീവിത സൗകര്യങ്ങളും ഇല്ലാത്തവർ. അത്തരം ഇടങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് വീടില്ലാത്തവർക്ക് വീട് നിർ‍മ്മിച്ചും, ടോയ്ലറ്റ് സൗകര്യമൊരുക്കി കൊടുത്തും, ഭക്ഷണം, കുട്ടികൾക്കുള്ള പഠനസഹായം, പെൺകുട്ടികൾക്കുള്ള വിവാഹധന സഹായം തുടങ്ങിയവയും ഇവർ‍ നൽ‍കി വരുന്നു.  മാത്രമല്ല ചെറിയ ഓണാഘോഷങ്ങളും, കലാപരിപാടികളും നടത്തി ജീവിതത്തിൽ നിന്ന് പടിയിറങ്ങി പോയ കൊച്ചു കൊച്ചു സന്തോഷങ്ങളെ തിരികെ കൊടുത്തും ഇവർ സമൂഹത്തിനു മാതൃകയാകുന്നു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ ഏഴാം നിലയിലാണ് കെയർ പ്ലസിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് കെയർ പ്ലസിന്റെ അമരത്തുള്ളവർ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed