ഗൾഫ് കപ്പ് നാടൻ പന്തുകളി: ബി.കെ.എൻ.ബി.എഫ് ബഹ്റൈൻ ചാമ്പ്യന്മാർ
ശാരിക
മനാമ: ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ സംഘടിപ്പിച്ച ഗൾഫ് കപ്പ് നാടൻ പന്തുകളി മത്സരത്തിൽ ബി.കെ.എൻ.ബി.എഫ് ബഹ്റൈൻ ടീം ജേതാക്കളായി. അൽ അഹലി ക്ലബ് മൈതാനത്ത് നടന്ന ഫൈനലിൽ കെ.കെ.എൻ.ബി.എഫ് കുവൈത്തിനെയാണ് അവർ പരാജയപ്പെടുത്തിയത്.
നാടൻ പന്തുകളി രംഗത്തെ മുതിർന്ന താരങ്ങളായ സവറിയ, സാമി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരനായും മികച്ച കാലടിക്കാരനായും വിനുവിനെ തെരഞ്ഞെടുത്തു. ജിത്തു (മികച്ച കൈവെട്ടുകാരൻ), അനന്തു (മികച്ച പൊക്കിവെട്ടുകാരൻ), റിന്റോ (മികച്ച പിടുത്തക്കാരൻ) എന്നിവരും വ്യക്തിഗത പുരസ്കാരങ്ങൾക്ക് അർഹരായി.
എം.എൽ.എമാരായ കെ.യു. ജനീഷ് കുമാർ, അഡ്വ. അബിൻ വർക്കി, സ്കീബാ പോൾ കോറെപ്പിസ്കോപ്പ, ബെന്നി പി. മാത്യു, രാജു കല്ലുംപുറം, ബിനു മണ്ണിൽ, ബോബി പറയിൽ, ബിനു കുന്നന്താനം, മനു മാത്യു എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
േ്ിേ്ി

