ബസ് നദിയിലേക്ക് മറിഞ്ഞ് 32 മരണം


ജയ്പുർ : രാജസ്ഥാനിലെ സവായ് മധോപുരിനു സമീപം ബസ് നദിയിലേക്ക് മറിഞ്ഞ് 32 പേർ കൊല്ലപ്പെട്ടു. സവായ് മധോപുരിൽനിന്ന് ലാൽകോട്ടിലേക്കു പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്കു പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. പാലത്തിൽവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൈവരി തകർത്ത് നദിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മലാന ദാബിയിലെ തീർത്ഥാടന കേന്ദ്രത്തിലേക്കു പോയ യാത്രികരാണ് അപകടത്തിൽപ്പെട്ടവരിലേറെയും.

32 പേരുടെ മരണത്തിനിടയാക്കിയ ബസ്സപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർക്ക് സർക്കാർ എല്ലാ ചികിത്സാസഹായവും നൽകുമെന്നും അദ്ദേഹം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed