ബഹ്‌റൈൻ മാർത്തോമ്മാ ഇടവകയുടെ 63ആമത് ഇടവകദിനാഘോഷവും ആദ്യകുർബാന ശുശ്രൂഷയും നടന്നു


ശാരിക

മനാമ: ബഹ്‌റൈൻ മാർത്തോമ്മാ ഇടവകയുടെ അറുപത്തിമൂന്നാമത് ഇടവകദിനാഘോഷവും മുപ്പത്തൊൻപത് കുട്ടികളുടെ ആദ്യകുർബാന സ്വീകരണ ശുശ്രൂഷയും സനദിലെ മാർത്തോമ്മാ കോംപ്ലക്സിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. അന്നേദിവസം രാവിലെ നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് കോട്ടയം–കൊച്ചി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തിമോഥെയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി റവ. ബിജു ജോൺ, സഹവികാരി റവ. സാമുവേൽ വർഗീസ് എന്നിവർ ചടങ്ങിൽ സഹകാർമികരായി പ്രവർത്തിച്ചു. ഈ വിശുദ്ധ കുർബാനയോടനുബന്ധിച്ചാണ് 39 കുട്ടികൾ തങ്ങളുടെ ആദ്യകുർബാന സ്വീകരിച്ചത്.

തുടർന്ന് രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിൽ ഇടവക വികാരി റവ. ബിജു ജോൺ അധ്യക്ഷത വഹിച്ചു. കോട്ടയം–കൊച്ചി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തിമോഥെയോസ് എപ്പിസ്കോപ്പ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ബഹ്‌റൈനിലെ അമേരിക്കൻ അംബാസഡർ എച്ച്.ഇ. സ്റ്റെഫാനി ഹാലറ്റ് വിശിഷ്ടാതിഥിയായും, അമേരിക്കൻ എംബസി പൊളിറ്റിക്കൽ-ഇക്കണോമിക് സെക്ഷൻ ചീഫ് ആദം സ്റ്റേൺ, ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി കോടിയാട്ട്, കോന്നി എം.എൽ.എ ജിനേഷ് കുമാർ എന്നിവർ പ്രത്യേകാതിഥികളായും ചടങ്ങിന് എത്തിയിരുന്നു.

 

article-image

സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരി റവ. അനീഷ് സാമുവേൽ ജോണും ചടങ്ങിൽ പ്രത്യേക അതിഥിയായി സംബന്ധിച്ചു. ഇടവക വൈസ് പ്രസിഡന്റ് സുനിൽ ജോൺ, ഫിനാൻസ് ട്രസ്റ്റി മാത്യൂസ് ഫിലിപ്പ്, ആത്മായ ശുശ്രൂഷകരായ ജോർജ് കോശി, അജി തോമസ്, മറ്റ് ഇടവക ഭാരവാഹികൾ, കൈസ്ഥാനസമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇടവക അക്കൗണ്ട് ട്രസ്റ്റി ഷെറി മാത്യൂസ് സ്വാഗതവും, ഇടവക സെക്രട്ടറി ഫിലിപ്പ് പി. വർഗീസ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ഇടവകദിനാഘോഷ കമ്മിറ്റി കൺവീനർ അനു തോമസ് ജോൺ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു. ഇടവകാംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവമായ പങ്കാളിത്തം കൊണ്ട് ഈ വർഷത്തെ ആഘോഷം ഏറെ ശ്രദ്ധേയമായി.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed