സ്കൂൾ ക്യാമ്പസിൽവെച്ച് വിദ്യാർഥിക്ക് നായയുടെ കടിയേറ്റു


മനാമ : മുഹറഖ് ഗവർണറേറ്റിലെ ഒരു പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിക്ക് ക്യാമ്പസിൽവെച്ച് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇതോടെ തെരുവ് നായ്ക്കൾ വീണ്ടും ജനത്തെ പരിഭ്രാന്തരാക്കുകയാണ്. വിദ്യാർഥിയുടെ മുഖത്താണ് കടിയേറ്റത്. വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് അൽ നുഐമി വിദ്യാർത്ഥിയുടെ വീട്ടിൽ എത്തി, കുട്ടിയെയും മാതാപിതാക്കളെയും കണ്ടു.

യുവതിയുടെ ഒപ്പമാണ് നായ സ്കൂളിൽ എത്തിയതെന്നും കുട്ടിയെ ആക്രമിച്ചശേഷം ഉടമയുടെ കാറിൽ കയറി നായ ക്യാംപസിൽനിന്നും പുറത്ത് പോയതായും പബ്ലിക് റിലേഷൻ ആൻഡ് ഇൻഫർമേഷൻ ഡയറക്ടറേറ്റ് മന്ത്രാലയം സ്ഥിരീകരിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ചുള്ള ആശങ്കയെ അടിസ്ഥാനമാക്കി, കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും വിദ്യാർത്ഥിയുടെ നിയമപരമായ അവകാശങ്ങൾ ഉറപ്പു വരുത്താനും മന്ത്രാലയം ഹെഡ് പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചതായി ഡയറക്ടറേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

നാല് ഗവർണറേറ്റുകളിൽ നിന്നും തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന തെരുവ് നായ്ക്കളുടെ പ്രശ്നത്തിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളും മുതിർന്നവരും നേരിടുന്ന തെരുവ് നായ ആക്രമണങ്ങളുടെ എണ്ണം വർദ്ധിച്ചതായും ഇത് ഗൌരവമായെടുക്കണമെന്നും എം.പി ജമാൽ ദാവൂദ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed