പൊതുമേഖലാ ബാങ്കുകൾ അടച്ചുപൂട്ടില്ല : റിസർവ്വ് ബാങ്ക്
ന്യൂഡൽഹി : പൊതുമേഖലാ ബാങ്കുകളിൽ ചിലത് അടച്ചുപൂട്ടുമെന്ന തരത്തിലുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു ബാങ്ക് പോലും അടച്ചുപൂട്ടാൻ ഉദ്ദേശിക്കുന്നില്ല. പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താൻ പദ്ധതികൾ സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്നും ഫിനാൻഷ്യൽ സർവ്വീസസ് സെക്രട്ടറി രാജീവ് കുമാർ പറഞ്ഞു. വ്യാജവാർത്തകളെ വിശ്വസിക്കരുതെന്നും അദ്ദേഹം അറിയിച്ചു.

