കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദ് യാദവ് കുറ്റക്കാൻ


പാറ്റ്ന : കാലിത്തീറ്റ കുംഭകോണക്കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. റാഞ്ചി പ്രത്യേക സിബിഐ കോടതിയാണ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ജനുവരി മുന്നിന് കേസിൽ ശിക്ഷ വിധിക്കും. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് വിധി. ബീഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയടക്കം അഞ്ചുപേരെ കോടതി വെറുതെവിട്ടു. ഡിസംബർ 13ന് കോടതി കേസിൽ വാദം പൂർത്തിയാക്കിയിരുന്നു.

കാലിത്തീറ്റ കുംഭകോണം അഴിമതിയെ തുടർന്ന് സംസ്ഥാന ഖജനാവിന് 89.27 കോടി നഷ്ടമുണ്ടായെന്നാണ് കേസ്. കുംഭകോണവുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ലാലുപ്രസാദ് യാദവിനെതിരെ മൂന്നു കേസുകളാണ് ഉള്ളത്. ഒരുകേസിൽ മുൻ ബീഹാർ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയെ അഞ്ചുവർഷത്തേക്ക് ശിക്ഷിച്ചിരുന്നു. 2013 ഒക്ടോബറിൽ ഒരുകേസിൽ ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. അഞ്ചുവർഷത്തേക്ക് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ജയിലിൽ പോയെങ്കിലും പിന്നീട് രണ്ടുമാസത്തിന് ശേഷം സുപ്രീംകോടതിയിൽ നിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed