മകനെ­ നഷ്ടമാ­യ പി­താവ് നീ­തി­ക്കാ­യി­ രംഗത്ത്


റിഫ: അപകടത്തിൽ മരണപ്പെട്ട നാല് വയസ്സുകാരൻ ആര്യന്റെ പിതാവ്, അരവിന്ദ് കുശ്വാഹാ കുമാർ നീതിക്കായി രംഗത്ത്.  അപകടത്തിന് കാരണക്കാരനായ അനധികൃത ടാക്സി ഡ്രൈവർക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്നതാണ് അരവിന്ദിന്റെ അപേക്ഷ. ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ അദ്ധ്യാപകരിൽ ഒരാളാണ് അനധികൃത ടാക്സിയിൽ കെട്ടിടത്തിലേയ്ക്ക് വന്നതെന്നും, ആ നേരത്ത് കെട്ടിടത്തിന്റെ പരസിരത്ത് കളിക്കുകയായിരുന്ന ആര്യന്റെ നേർ‍ക്ക് ടാക്സി അതിവേഗത്തിൽ പാഞ്ഞെത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഇത് ഇവിടെയുള്ള സി.സി.ടി.വി ക്യാമറയിൽ വളരെ വ്യക്തമാണ്. അപകടത്തെ തുടർന്ന്, കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഡ്രൈവർ മുൻകൈ എടുത്തില്ലെന്നും, അയാൾ അവിടെ നിന്ന് ഓടിപ്പോകുകയായിരുന്നുവെന്നും പറഞ്ഞ അരവിന്ദ് കുശ്വാഹാ കുമാർ തന്റെ സുഹൃത്തുക്കളാണ് കുട്ടിയെ ബി.ഡി.എഫ് ആശുപത്രിയിൽ എത്തിച്ചതെന്നും പറയുന്നു. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഈ തെളിവ് പോലീസിന് കൈമാറിയിട്ടുണ്ടെന്നും ആര്യന്റെ പിതാവ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം ബഹ്റൈനിൽ തന്നെ സംസ്കരിച്ചു. വ്യാഴാഴ്ചയായിരുന്നു ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിലെ എൽകെജി വിദ്യാർത്ഥിയായ ആര്യൻ അപകടത്തിൽ മരണപ്പെട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed