വാജ്­­­ പേ­­­യി­­­യു­­­ടെ­­­ ജന്മദി­­­നത്തി­­­ൽ­­ യുപിയിൽ 93 തടവു­­­കാ­­­രെ­­­ മോ­­­ചി­­­പ്പി­­­ക്കും


ലഖനൗ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ് പേയിയുടെ ജന്മദിനത്തിൽ 93 തടവുകാരെ ജയിൽമോചിതരാക്കാൻ ഉത്തർപ്രദേശ് സർക്കാരിന്റെതീരുമാനം. ക്രിസ്മസ് ദിനമായ ഡിസംബർ 25 നാണ് വാജ് പേയിയുടെ 93ാം ജന്മദിനം. ഉത്തർപ്രദേശിൽ വിവിധ ജയിലുകളിലായി കഴിയുന്ന തടവുകാരിൽ നിന്ന് 93 പേരെ മോചിപ്പിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി അരവിന്ദ് കുമാറാണ് അറിയിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയായിട്ടും പിഴയടക്കാൻ കഴിയാത്തതിനെത്തുടർന്ന് ജയിലിൽ കഴിയുന്നവരെയാണ് ഇതിനായി പരിഗണിക്കുക. 135 പേരുടെ പട്ടികയിൽ നിന്ന് നറുക്കിട്ടാണ് 93 പേർ ആരൊക്കയെന്ന് കണ്ടെത്തുക.

ഇങ്ങനെ ജയിൽമോചിതരാകുന്നവരുടെ പേരിലുള്ള പിഴത്തുക കുടിശ്ശിക വിവിധ ട്രസ്റ്റുകളോ എൻജിഒകളോ മറ്റുമായിസഹകരിച്ച് അടച്ചുതീർക്കാൻജയിൽവകുപ്പിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. യോഗി ആദിത്യനാഥ് സർക്കാരിന്റെ ജനോപകാര നയമാണ് മനുഷ്യത്വം നിറഞ്ഞ ഈ നടപടിയിലൂടെ വെളിവാകുന്നതെന്ന് ബിജെപി അവകാശപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed