ഡൽഹിയിൽ വീണ്ടും പുകമഞ്ഞ് 15 ട്രെയിനുകൾ റദ്ദാക്കി
ന്യൂഡൽഹി : പുകമഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്ന് കാഴ്ച അവ്യക്തമായതുമൂലം ഡൽഹിയിൽ 15 ട്രെയിനുകൾ റദ്ദാക്കി. 34 ട്രെയിനുകളാണ് വൈകിയോടുന്നത്. നാലു ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു. യാത്ര ആരംഭിക്കുന്നതിനു മുൻപേ യാത്രക്കാരോട് റെയിൽവേയുടെ വെബ്സൈറ്റ് നോക്കി സമയം ഉറപ്പു വരുത്താൻ റെയിൽവേ മന്ത്രാലയം നിർദേശം നൽകി.

