മാ­നദണ്ധങ്ങൾ പാ­ലി­ക്കാ­ത്ത നി­ശാ­ക്ലബ്ബു­കളും ബാ­റു­കളും അടച്ചു­പൂ­ട്ടി­


മനാമ : തുടർച്ചയായി നിയമ ലംഘനങ്ങൾ നടത്തിയ രാജ്യത്തെ 14 നിശാക്ലബ്ബുകളും ബാറുകളും അടച്ചുപൂട്ടുകയോ താൽ‍ക്കാലികമായി നിർ‍ത്തലാക്കുകയോ ചെയ്തതായി വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം അറിയിച്ചു.

ജുഫൈർ, സീഫ്, മനാമ എന്നിവിടങ്ങളിലുള്ള ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സയിദ് ബിൻ റാഷിദ് അൽ സയാനി പുറത്തിറക്കിയ 14 മാനദണ്ധങ്ങൾ പാലിക്കാത്തവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.  ബഹ്‌റൈൻ ടൂറിസം ആന്റ് എക്സിബിഷൻസ് അതോറിറ്റി സി.ഇ.ഒ ഷെയ്ഖ് ഖാലിദ് ബിൻ ഹുമദ് അൽ ഖലീഫയുടെ ശുപാർശ പ്രകാരമാണ് മാനദണ്ധങ്ങൾ പുറപ്പെടുവിച്ചതെന്ന് മന്ത്രാലയം ഔദ്യോഗിക ഗസറ്റിൽ വ്യക്തമാക്കിയിരുന്നു. 

ദേശീയ താൽപര്യങ്ങൾക്ക് ദോഷം ചെയ്യുന്ന വിധത്തിൽ ബഹ്‌റൈനിൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി അൽ സയാനി പറഞ്ഞു.  ഈ വർഷം ആദ്യം തലസ്ഥാന നഗരിയിലെ ഏതാനും ഫസ്റ്റ് ക്ലാസ് െറസ്റ്റോറന്റുകളും ബാറുകളും ഡിസ്കോകളും അടച്ചുപൂട്ടിയതിലൂടെ സമാനമായ തീരുമാനങ്ങൾ നേരത്തെയും നടപ്പാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed