ഒഐസി­സി­ വി­മതർ ഉമ്മൻ‍ ചാ­ണ്ടി­യെ­ സന്ദർശിച്ചു


മനാമ : തങ്ങളെ അവഗണിക്കുന്നുവെന്ന പരാതിയുമായി രംഗത്ത് വന്ന ഒഐസിസി വിമത വിഭാഗത്തിന്റെ നേതാക്കൾ മുൻ‍ മുഖ്യമന്ത്രി ഉമ്മൻ‍ ചാണ്ടിയെ കണ്ടു. കേരളീയ സമാജത്തിൽ നടന്ന ദേശീയ ദിനാഘോഷപരിപാടികൾ‍ക്ക് ശേഷമാണ് വിമത നേതാക്കളായ ലതീഷ് ഭരതൻ‍, രാജ് ലാൽ തന്പാൻ‍, തോമസ് സൈമൺ‍, അനിൽ യുകെ, സിൻ‍സൺ‍ സി ചാക്കോ എന്നിവർ പരാതികളുമായി അദ്ദേഹത്തെ കണ്ടത്. ഏകദേശം ഒരു മണിക്കൂറോളം നടത്തിയ കൂടികാഴ്ച്ചയിൽ തങ്ങളുടെ വാദങ്ങൾ അദ്ദേഹം അഗീകരിച്ചതായും ഈ കാര്യങ്ങൾ കെപിസിസി നേതൃത്വത്തതെ അറിയിച്ച് വേണ്ട രീതിയിൽ രമ്യമമായി പരിഹരിക്കുമെന്ന ഉറപ്പ് നൽ‍കിയതായും ലതീഷ് ഭരതൻ‍ അറിയിച്ചു. നാൽ‍പ്പത്തിയഞ്ചോളം ഐവിസിസി നേതാക്കളും പ്രവർ‍ത്തകരും ഇതോടൊപ്പം  തങ്ങളുടെ പരാതികൾ ഉമ്മൻ‍ചാണ്ടിയെ ധരിപ്പിച്ചു. 

അതേസമയം കാര്യങ്ങളിൽ വ്യക്തത ഉണ്ടായില്ലെങ്കിൽ സമാന്തര ഒഐസിസി എന്ന നിലപാടുമായി മുന്പോട്ട് പോകേണ്ടി വരുമെന്ന് ഗ്ലോബൽ സെക്രട്ടറി ബഷീർ അന്പലായി അറിയിച്ചു. ആറ് മാസത്തോളമായി ബഹ്റൈനിൽ നിയമകുരുക്കുകളിൽ കുടുങ്ങി അകത്ത് കിടക്കുന്ന സമുന്നതനായ  ഒഐസിസി നേതാവും ഗ്ലോബൽ ഭാരവാഹിയുമായ പ്രവർത്തകനെ മോചിപ്പിക്കാനുള്ള ഒരു ശ്രമവും നടത്താത്ത നിഷ്ക്രിയമായ സംഘടന ഭാരവാഹികളാണ് ഇപ്പോഴുള്ളതെന്നും ബഷീർ അന്പലായി ഫോർ പിഎമ്മിനോട് പറഞ്ഞു. സെൻട്രൽ മാർക്കറ്റിൽ റോഡ് ഷോ നടത്തുന്നവർക്ക് ഇതൊന്നും ചിന്തിക്കാൻ നേരമില്ലാത്തത് എന്ത് കൊണ്ടാണന്നും അദ്ദേഹം ചോദിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed