ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല : കേന്ദ്ര സർക്കാർ


ന്യൂഡൽഹി : കേരളത്തിലും തമിഴ്നാട്ടിലും നാശനഷ്ടങ്ങൾ സൃഷ്ടിച്ച ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യമന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ചട്ടങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ലോക്സഭയിൽ വ്യക്തമാക്കിക്കൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ചുഴലിക്കാറ്റുണ്ടാകുമെന്ന ജാഗ്രതാ മുന്നറിയിപ്പ് നവംബർ 30ന് നൽകി. പ്രത്യേക സ്വഭാവമുള്ള ചുഴലിക്കാറ്റിനെ നേരത്തെ തിരിച്ചറിയാനാകില്ല, രാജ്നാഥ് സിംഗ് പറഞ്ഞു. ഓഖി ദുരന്തത്തിൽ 74 പേർ മരിച്ചതായും 214 പേരെ കാണാതായെന്നും സഭയിൽ രാജ്നാഥ് സിംഗ് വ്യക്തമാക്കി.

അതേസമയം മതിയായ നഷ്ടപരിഹാരം കേന്ദ്രം പ്രഖ്യാപിച്ചില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. ആഭ്യന്തര മന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed