സ്ഥിരതയ്ക്ക് സായുധ സേനയുടെ വികസനം സുപ്രധാനമെന്ന് പ്രിൻസ് സൽമാൻ
മനാമ: രാജ്യത്ത് സ്ഥിരത ഉറപ്പുവരുത്തുന്നതിൽ സായുധ സേനയുടെ തുടർച്ചയായ വികസനം സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ബഹ്റൈന്‍ രാജകുമാരന്‍ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. ബഹ്റൈൻ പ്രതിരോധ സേന(ബിഡിഎഫ്)യുടെ ജനറൽ കമാന്റിന്റെ സന്ദർശന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ പരമാധികാരവും നീതിയും സംരക്ഷിക്കുന്നതിനായി പിന്തുണ നൽകുന്നതിൽ ബി.ഡി.എഫ് ഒരു മൂല്യവത്തായ പങ്കു വഹിക്കുന്നുവെന്ന് പ്രിൻസ് സൽമാൻ അഭിപ്രായപ്പെട്ടു.

