നാലു വയസ്സുകാരൻ കാറിനടയിൽ കുടുങ്ങി മരിച്ചു
റിഫ : ഇന്നലെ കാറിനടയിൽ കുടുങ്ങി നാലു വയസ്സുകാരൻ മരിച്ചു. ഇന്ത്യൻ സ്കൂൾ ബഹ്റൈനിൽ എൽ കെ ജി വിദ്യാർഥിയായിരുന്ന ആര്യൻ അരവിന്ദ്‌കുമാർ കുശ്വാഹയാണ് മരിച്ചത്. ഉച്ചയ്ക്ക് 1:30 ന് റിഫയിലെ ഐ എം സി ആശുപത്രിക്ക് സമീപം സുൽത്താൻ കെട്ടിടത്തിൽ വെച്ചായിരുന്നു സംഭവം. സംഭവം നടക്കുന്പോൾ ആര്യൻ കെട്ടിടത്തിന്റെ പരിസരത്ത് സുഹൃത്തുക്കളോടൊപ്പം കളിക്കുകയായിരുന്നു. അപ്പോഴാണ് കുട്ടി കാറിന് അടിയിൽ അകപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. കാറും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലാണ്. നിയമപരമായ നടപടികൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം പിന്നീട് സംസ്കരിക്കും.

