സാൽമൊണല്ല ഭീതി കാരണം രണ്ടു പാൽ ഉത്പന്നങ്ങൾ തിരിച്ചെടുത്തു


മനാമ : 30ലധികം രാജ്യങ്ങളിൽ ഭീതി വിതച്ച സാൽമൊണല്ല കലർന്നു എന്ന ആശങ്ക മൂലം ലാക്ടാലിസ് ഗ്രൂപ്പ് പ്രാദേശിക വിപണിയിൽ നിന്ന് രണ്ട് പാൽ ഉൽപന്നങ്ങൾ തിരിച്ച്ചെടുത്തു. ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം കന്പനിയുടെ നാലു ബാച്ച് പാൽ ഉൽപ്പന്നങ്ങൾ പിൻവലിച്ചതിനെത്തുടർന്നാണ് ലാക്ടാലിസ് ഗ്രൂപ്പ് ഈ നടപടി കൈക്കൊണ്ടത്. ഡെലിക്കൽ മാൾട്ടോഡെക്സ്ട്രിടിൻ പൌഡർ ഡി എന്‌റിചൈസ്മെന്റ് എനെർജിറ്റിക് 350 ഗ്രാം (കാലാവധി 30.11.2018), സീലിയ എക്സ്പെർട്ട് 3 400γ (കാലാവധി 08.06.2019) എന്നിവയാണ് മാർക്കറ്റിൽ നിന്നും പിന്വലിക്കപ്പെട്ട ഉല്പന്നങ്ങൾ. സീലിയ എഡി 350γ, സീലിയ എആർ 400γ, പ്രീസീലിയ 400γ, സീലിയ എ എൽ/എൻ യു ടി 400γ എന്നിവയാണ് കഴിഞ്ഞയാഴ്ച്ച മാർക്കറ്റിൽ നിന്നും പിന്വലിക്കപ്പെട്ട ഉല്പന്നങ്ങൾ. അസൗകര്യം ഉണ്ടായതിൽ ബന്ധപ്പെട്ട എല്ലാ കുടുംബങ്ങളോടും ക്ഷമ ചോദിക്കുന്നതായും കന്പനി അറിയിച്ചു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed