കിങ് ഹമദ് ഹൈവേയിലെ ഒരു ലെയ്ൻ ഭാഗികമായി അടയ്ക്കും


മനാമ: ആൽബാ സിഗ്നലിനടുത്തുള്ള കിങ് ഹമദ് ഹൈവേയിലെ ഒരു ലെയ്ൻ ഭാഗികമായി അടച്ചിടുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. പാതയുടെ ഇരുവശങ്ങളിലും വാട്ടർ ഗ്രിഡ് സ്ഥാപിക്കുന്നതിനായുള്ള പണി മൂലമാണ് വാരാന്ത്യങ്ങളിൽ ലെയ്ൻ അടച്ചിടുന്നത്. ഇന്നലെ രാത്രി 11 മണി മുതൽ ഡിസംബർ 24 രാവിലെ 05:00 മണി വരെയും ഡിസംബർ 28 രാത്രി 11 മണി മുതൽ ഡിസംബർ 31 രാവിലെ 05:00 മണി വരെയുമാണ് അടച്ചുപൂട്ടൽ. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങൾ അനുസരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed