വിജയമന്ത്രങ്ങളുമായി സ്വാമിനി വിമലാനന്ദ ബഹ്റൈനിൽ
മനാമ: ജുഫൈയർ − ബഹ്‌റൈൻ ചിന്മയ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സ് ഹാളിൽ സംഘടിപ്പിക്കുന്ന ഷുവർ മന്ത്രാസ് ഓഫ് സക്സസ് എന്ന പരിപാടിയിൽ കൊയന്പത്തൂർ ചിന്മയ മിഷന്റെ ആചാര്യ സ്വാമിനി വിമലാനന്ദയുടെ ആത്മീയ പ്രഭാഷണപരിപാടി നടക്കുന്നു. ഇന്ന് വൈകുന്നേരം 7:30നാണ് ആദ്യ സെഷൻ നടക്കുന്നത്. തുടർന്ന് ഡിസംബർ 24 വരെ ഇതേ സമയത്താണ് പ്രഭാഷണ പരന്പര ഉണ്ടാവുക. പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. ജീവിത വിജയത്തിനുതകുന്ന വിഷയങ്ങളാണ് പ്രഭാഷണ പരന്പരയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഡിസംബർ 22ന് രാവിലെ 11 മണി മുതൽ ഹാപ്പി പാരന്റിങ്ങ് എന്ന വിഷയത്തിലും ഡിസംബർ 23ന് രാവിലെ 11 മണി മുതൽ ഹാൻഡലിങ്ങ് ഇമോഷൻസ് എന്ന വിഷയത്തിൽ സ്ത്രീകൾക്കായും പ്രത്യേക ക്ലാസുകൾ ഉണ്ട്. പരിപാടിയെ പറ്റി കൂടുതലറിയാൻ 36080404 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

