ദിശ 2017 നിശാ ക്യാന്പ് ശ്രദ്ധേയമായി
ഹമദ്ടൗൺ: ഐ.വൈ.സി.സിയുടെ ആഭിമുഖ്യത്തിൽ സെൻ്രടൽ കമ്മിറ്റി എക്സിക്യുട്ടീവ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ദിശ 2017 എന്ന നിശാ ക്യാന്പ് ശ്രദ്ധേയമായി.
ഇന്ത്യയെ വരിഞ്ഞ് മുറുക്കുന്ന ഫാസിസം എന്ന വിഷയത്തിൽ കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം അഡ്വ. എസ്. ശരതും, മാധ്യമങ്ങളും സംസ്കാരവും എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകനായ എ.വി ഷെറിനും, വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ ലത്തീഫ് കോലിക്കലും പ്രഭാഷണം നടത്തി. രോഗവും പ്രതിരോധവും എന്ന വിഷയത്തിൽ ഐ.വൈ.സി.സി എക്സിക്യുട്ടീവ് അംഗം ലാൽസൺ പുള്ള് തന്റെ അനുഭവങ്ങൾ പങ്ക് വെച്ചു. ആർട്ട് ഓഫ് ലിവിംഗ് പ്രതിനിധി ശ്രീനിവാസന്റെ നേതൃത്വത്തിൽ പ്രതിനിധികൾക്കായി യോഗാ ക്ലാസും ഉണ്ടായിരുന്നു.
ഐ.വൈ.സി.സി പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റം, സെക്രട്ടറി ഫാസിൽ വട്ടോളി, ട്രഷറർ ഹരി ഭാസ്കരൻ തുടങ്ങിയവർ ക്യാന്പിന് നേതൃത്വം നൽകി. ഡിസംബർ 14ന് രാത്രി എട്ട് മണിക്ക് ആരംഭിച്ച ക്യാന്പ് പിറ്റേന്ന് വൈകുന്നേരം നാല് മണിക്കാണ് സമാപിച്ചത്.

