പു­രസ്കാ­ര ഓർ‍മ്മകളിൽ ബഹ്റൈൻ‍ പ്രവാ­സി­കൾ


മനാമ: മലയാളികൾക്ക്  അഭിമാനമായി 2013 ജൂൺ 27നാണ്  ഐക്യരാഷ്ട്രസഭയുടെ പൊതുജന സേവനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനായി ഇതിന് മുന്പ് മുഖ്യമന്ത്രിയെന്ന നിലയിൽ‍ ഉമ്മൻ‍ ചാണ്ടി ബഹ്റൈനിലെത്തിയത്. മനാമയിലെ നാഷണൽ തീയേറ്റർ ഹാളിൽ നടന്ന ചടങ്ങിൽ യു.എൻ ഇക്കണോമിക് ആൻ്റ് സോഷ്യൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി വുഹോങ് ബോയാണ് അന്നദ്ദേഹത്തിനു പുരസ്‌കാരം സമ്മാനിച്ചത്. യു.എൻ പ്രതിനിധികളായിരുന്ന വിൻസൻസോ അക്കാവോ, പീറ്റർ ഗ്രോമാൻ, ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ക്ക് മുഹമ്മൂദ് ബിൻ മുബാറക് അൽ ഖലീഫ, പാർലമെന്റ് സ്പീക്കർ ഖലീഫ ദേഹ്റാനി, അന്നത്തെ കേരള പ്രവാസി കാര്യാ മന്ത്രി കെ.സി ജോസഫ് വ്യവസായികളായ എം.എ യൂസഫലി, രവിപിള്ള തുടങ്ങിയവർ സന്നിഹിതരായിരുന്ന പ്രൗഢ ഗംഭീരമായ സദസ്സിനെ സാക്ഷി നിർ‍ത്തിയാണ് അന്ന് ഈ പുരസ്കാരം ഉമ്മൻ‍ ചാണ്ടി ഏറ്റുവാങ്ങിയത്. അഴിമതി തടയലും പൊതുസേവനവും എന്ന വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. ഈ വിഭാഗത്തിൽ ജോർജ്ജിയ്ക്കു പിന്നാലെ രണ്ടാമതായാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു ഉമ്മൻ ചാണ്ടി പുരസ്‌കാരത്തിന് അർഹനാകുന്നത്. രണ്ട് ദിവസങ്ങളിലായി ബഹ്റൈനിൽ അദ്ദേഹം നടത്തിയ സന്ദർ‍ശനം വൻ‍ മാധ്യമ ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. അന്പതിലധികം ചടങ്ങുകളിലാണ് അന്ന് അദ്ദേഹം പങ്കെടുത്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed