കാണാതായ മത്സ്യത്തൊഴിലാളികൾ ഖത്തറിൽ അറസ്റ്റിൽ


മനാമ : കാണാതായ ഒരു ബഹ്‌റൈനി ഉൾപ്പെടെയുള്ള മൂന്ന് മത്സ്യത്തൊഴിലാളികളെ ഖത്തരി കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. മുസ്തഫ ഹസ്സൻ (30), ഏഷ്യൻ സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികൾ എന്നിവരെയാണ് ഞായറാഴ്ച കാണാതായത്. വടക്കുകിഴക്കൻ മേഖലയിലെ അൽ ദെയ്ർ ഗ്രാമത്തിലെ തീരപ്രദേശത്തുനിന്നുമാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്.
 
ഇന്ധനം തീർന്നതിനെത്തുടർന്ന് ഖത്തറിന്റെ അഥീനതയിലുള്ള ഭാഗത്ത് എത്തിപ്പെട്ടതായും കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തതായും മുസ്തഫ ഹസ്സൻ ഫോണിൽ അറിയിച്ചതായി കുടുംബാംഗങ്ങൾ അറിയിച്ചു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed