പുതിയ അണ്ടർ സെക്രട്ടറിമാരെയും സ്ഥാനപതിയെയും നിയമിച്ചു
മനാമ : ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് തായ്‌ലൻഡിലെ ബഹ്‌റൈൻ ഡിപ്ലോമാറ്റിക് മിഷൻ തലവനും സ്ഥാനപതിയുമായി അഹമ്മദ് അബ്ദുള്ള അൽ ഹാജിരിയെ നിയമിച്ചു. ഇതോടൊപ്പം പുതിയ നാല് അണ്ടർ സെക്രട്ടറിമാരും നിയമിതരായിട്ടുണ്ട്. അബ്ദുള്ള അഹമ്മദ് ഖമീസ് അൽ ബെലൗഷി (ടെക്നിക്കൽ അഫേഴ്സ്), അബ്ദുള്ള ഖാലിദ് അഹമ്മദ് അൽ ദോസരി (റേഡിയോ ആന്റ് ടെലിവിഷൻ അഫയേഴ്സ്), അബ്‌ദുൾ അസീസ് മുഹമ്മദ് അലി അഷ്റഫ് (വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിലെ റിസോഴ്സസ് ആൻഡ് സർവ്വീസ്), ഷെയ്ഖ ഹാല ബിൻത് മുഹമ്മദ് ബിൻ ഖാലിദ് അൽ ഖാലിദ് (ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചറൽ ആന്റ് ആർട്സ്) എന്നിവരാണ് അണ്ടർ സെക്രട്ടറിമാറായി നിയമിതരായത്.

