2018 ആദ്യം മു­തൽ ബഹ്‌റൈനിൽ പു­തി­യ നി­കു­തി­ നിലവിൽ വരും


മനാമ : 2018 ആദ്യപാദത്തിൽ‍ രാജ്യത്ത് പുതിയ എക്സൈസ് നികുതി പ്രാബല്യത്തിൽ‍ വരുമെന്ന് ധനമന്ത്രി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ അറിയിച്ചു. ഇതു പ്രകാരം പുകയില, ഊർജ്ജ പാനീയങ്ങൾ എന്നിവക്ക് 100% നികുതിയും സോഫ്റ്റ് ഡ്രിങ്കുകൾക്ക് 50% നികുതിയും നൽകണം. ജി.സി.സി യൂണിഫൈഡ് എക്സൈസ് ടാക്സ് എഗ്രിമെന്റ് ലോ (39) എക്സൈസ് ടാക്സ് എഗ്രിമെന്റ് ലോ (40) എന്നിവ പ്രകാരമാണ് നികുതി വർദ്ധനവെന്ന് മന്ത്രി പറഞ്ഞു. 

2015 ഡിസംബറിൽ റിയാദിൽ നടന്ന ജി.സി.സി സുപ്രീം കൗൺസിൽ പ്രമേയത്തിലാണ് ബഹ്‌റൈനിൽ എക്സൈസ് നികുതി ഏർപ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകുന്നത്. 2016 നവംബറിൽ അംഗ രാജ്യങ്ങൾ ഒപ്പുവെച്ച കരാർ 2016 ഡിസംബറിൽ ബഹ്‌റൈൻ സുപ്രീം കൗൺസിലിന്റെ 37−ാം സെഷനിലും പാസാക്കി. എക്സൈസ് ടാക്സ് വർദ്ധനവിലൂടെ ആരോഗ്യം, പരിസ്ഥിതി എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയുമെന്ന് കരുതുന്നു. പുതിയ എക്സൈസ് നികുതി വരുമാനത്തിൽ വർദ്ധനവുണ്ടാക്കുകയും വികസന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാനും ദേശീയ ബജറ്റിൽ വരുമാനവും ചിലവും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരാനും കാരണമാകുകയും ചെയ്യും. 

ധനകാര്യ വകുപ്പിന്റെ വെബ്സൈറ്റിൽ (https://www.mof.gov.bh) പുതിയ നികുതി നിയമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed