ചി­താ­ഭസ്മം ഗംഗയിൽ‍ ഒഴു­ക്കരു­ത് : മു­ന്നറി­യി­പ്പു­മാ­യി­ കേ­ന്ദ്രമന്ത്രി­ സത്യപാൽ‍ സിംഗ്


അഹമ്മദാബാദ് : മൃതദേഹം ദഹിപ്പിക്കുന്ന ചാരം (ചിതാഭസ്മം) ഗംഗ നദിയിൽ‍ ഒഴുക്കരുതെന്ന് കേന്ദ്ര മാനവശേഷി സഹമന്ത്രി ഡോ. സത്യപാൽ‍ സിംഗ്. ഹൈന്ദവ വിശ്വാസത്തിനെതിരെയുള്ള  നിർ‍ദ്ദേശമാണ് മന്ത്രി മുന്നോട്ടുവെച്ചിരിക്കുന്നത്. ശവദാഹം നടത്തി ചാരം കുഴിച്ചുമൂടി അവിടെ വൃക്ഷത്തൈകൾ‍ വെക്കണമെന്നും  ഇക്കാര്യത്തിൽ‍ ജനങ്ങളിൽ‍ ബോധവൽക്കരണം നടത്തണമെന്നുമാണ് സംസ്‌കാര ചടങ്ങ് നടത്തുന്ന എല്ലാ പുരോഹിതരോടും തനിക്ക് പറയാനുള്ളതെന്നും പറഞ്ഞ മന്ത്രി− ഗംഗയുടെ ശുചീകരണത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും കൂട്ടിച്ചേർത്തു.  സത്യപാൽ‍ സിംഗിന്റെ പ്രസ്താവനയോട് ഹൈന്ദവ പുരോഹിത സമൂഹത്തിനുള്ളിലും വ്യത്യസ്ത അഭിപ്രായമാണ്. ചാരം ഗംഗയിൽ‍ ഒഴുക്കുന്നത് നദിയെ മലിനമാക്കില്ല. പകരം നദി ജലത്തെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നതെന്ന് ഒരുവിഭാഗം പറയുന്നു. ചിതാഭസ്മം ഒഴുക്കുന്നതല്ല, മനുഷ്യരുടെ സ്വാർ‍ത്ഥതയാണ് ഗംഗയെ മലിനമാക്കുന്നതെന്ന് മഹന്ത് രാജ്കുമാർ‍ ദാസ് എന്ന പുരോഹിതൻ അഭിപ്രായപ്പെട്ടു. അതേസമയം സത്യപാൽ‍ സിംഗിന്റെ നിർ‍ദ്ദേശം സ്വാഗതാർ‍ഹമാണെന്ന് മഹന്ത് ഗിരിപതി ത്രിപാഠി പറഞ്ഞു. പൂക്കളും പൂജാവസ്തുക്കളും നദിയിൽ‍ എറിയരുതെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു. 

ഹരിദ്വാറിലെത്തി ഗംഗയിൽ‍ ചിതാഭസ്മം ഒഴുക്കുന്നത് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണ്. നിലവിൽ‍ ഏറെ മലിനപ്പെട്ടിരിക്കുന്ന ഗംഗയെ ശുചീകരിക്കാൻ കേന്ദ്രസർ‍ക്കാർ‍ തീവ്രയജ്ഞമാണ് നടത്തുന്നത്. നമാമി ഗംഗ എന്ന പേരിലുള്ള പദ്ധതിക്ക് വേണ്ടി കേന്ദ്രം 2,037 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed