അറബ്-കേ­രള ബന്ധത്തിന് നൂ­റ്റാ­ണ്ടു­കളു­ടെ­ പഴക്കം : മു­ഹമ്മദ് അൽ മഅ്റഫി­


മനാമ : അറബ് ലോകവും കേരളവുമായുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും ബഹ്റൈൻ്റെ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് മലയാളികൾ നടത്തിവരുന്ന ആഘോഷങ്ങൾ ഈ സ്നേഹബന്ധം സുദൃഢമാക്കുന്നുവെന്നും ബഹ്റൈൻ പാർലമെന്റ് അംഗവും മനുഷ്യാവകാശ സമിതി ചെയർമാനുമായ മുഹമ്മദ് യൂസഫ് അൽ മഅ്റഫി പ്രസ്താവിച്ചു.

ഐ.സി.എഫ് ബഹ്റൈൻ്റെ ആഭിമുഖ്യത്തിൽ പാകിസ്ഥാൻ ക്ലബ്ബ് ഓഡിറ്ററോയത്തിൽ സംഘടിപ്പിച്ച ദേശീയ ദിനാഘോഷവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി സൈനുദ്ദീൻ സഖാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ജാഫർ മൈദാനി, അബുബ്ബക്കർ ലത്വീഫി എന്നിവർ സംസാരിച്ചു. എം.സി അബ്ദുൽ കരീം സ്വാഗതവും ഉസ്മാൻ സഖാഫി നന്ദിയും രേഖപ്പെടുത്തി. 

സമ്മേളനത്തിന് മുന്നോടിയായി പാകിസ്ഥാൻ ക്ലബ്ബ് പരിസരത്ത് മദ്രസ വിദ്യാർത്ഥികളും ഐ.സി.എഫ് വളണ്ടിയർമാരും അണിനിരന്ന വർണശബളമായ ദേശീയ ദിന റാലിയും നടന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed