റി­യാ­ദിന് നേ­രെ­ ഹൂ­തി­കൾ തൊ­ടു­ത്ത മി­സൈൽ തകർ­ത്തു­


റിയാദ് : സൗദി തലസ്ഥാനമായ റിയാദിന് നേരെ ഹൂതി വിമതർ തൊടുത്തുവിട്ട മിസൈൽ സഖ്യസേന തകർത്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ബാലിസ്റ്റിക് മിസൈലാണ് ഹൂതി വിമതർ റിയാദിന് നേരെ തൊടുത്തത്. തുടർച്ചയായി ഹൂതി വിമതർ സൗദിയിലെ വിവിധ പട്ടണങ്ങളും അതിർത്തി മേഖലയും ലക്ഷ്യമാക്കി മിസൈൽ തൊടുത്തു വിടുന്നുണ്ട്. 

റിയാദിന് നേരെ വന്ന മിസൈൽ തകർത്തുവെന്നും നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സഖ്യ സേനയെ ഉദ്ധരിച്ച് സൗദി ദേശീയ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed