മഞ്ഞിൽ വിരിയുന്ന ഫാഷൻ ട്രെൻഡുകളുമായി മാക്സ് ഫാഷൻസ്
മനാമ : മഞ്ഞുകാലത്തെ വരവേൽക്കാനായി പുത്തൻ ട്രെൻഡുകൾ തീർത്ത് ഒരുങ്ങിയിരിക്കുകയാണ് വസ്ത്ര നിർമാണലോകം. അതിൽ പുത്തൻ തരംഗങ്ങൾ തീർത്ത് ഇത്തവണയും മാക്സ് ഫാഷൻ തന്നെയാണ് മുന്നിൽ.
നൂതന ഫാഷൻ സങ്കൽപ്പങ്ങൾക്കൊപ്പം പരന്പരാഗത ശൈലിയും ഇടകലർത്തി ഏവരുടെയും മനസ്സിനിണങ്ങുന്ന രീതിയിൽ രൂപകൽപ്പന ചെയ്താണ് മാക്സ് ഉൽപ്പന്നങ്ങൾ ഫാഷൻ ലോകത്ത് തരംഗമാകുന്നത്. മഞ്ഞ് കാലത്തോടൊപ്പം തന്നെ ഏത് കാലാവസ്ഥക്കും അനുയോജ്യമാണ് മാക്സ് ഫാഷൻ്റെ പുതിയ കളക്ഷൻസ് എന്നതും മറ്റൊരു പ്രത്യേകതയാണ്. ഗൃഹാതുരതയും, പുതുമയും ഒരുപോലെ കോർത്തിണക്കിയ വിക്ടോറിയൻ കാലഘട്ടത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഡിസൈനുകളും ആകർഷണീയമാണ്.
കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ വസ്ത്രധാരണ രീതികളിൽ അവതരിപ്പിക്കുന്ന വൈവിധ്യം മാക്സ് ഫാഷൻ വസ്ത്രങ്ങളുടെ സ്വീകാര്യതയും പ്രിയവും ഏറുന്നതിന് കാരണമായിട്ടുണ്ട്. മാക്സ് വസ്ത്രങ്ങളുടെ നിറ വൈവിധ്യം വസ്ത്രധാരണത്തിലെ വ്യത്യസ്തതയോടൊപ്പം ആത്മവിശ്വാസവും ഉണ്ടാക്കുന്നു. യുവത്വത്തെ ആകർഷിക്കുന്ന രീതിയിൽ നീല നിറത്തിലും ചാര നിറത്തിലും ഉള്ള വസ്ത്രങ്ങൾ മാക്സ് ഫാഷൻ ഒരുക്കിയിട്ടുണ്ട്. പെൺസൗന്ദര്യത്തിനു മാറ്റുകൂട്ടുന്ന ലെതർ വസ്ത്രങ്ങൾ അവയുടെ നെക്ക്, സ്ലീവ് ഡിസൈയ്‌നുകളുടെ റൊമാൻ്റിക് ലുക്ക് എന്നിവയും മികവുറ്റതാണ്. ഇഴകളിൽ നിറവിസ്മയം തീർത്ത മാക്സ് ഫാഷൻ ട്രെൻഡുകളെല്ലാം തന്നെ ബഹ്റൈനിലെ വസ്ത്രലോകത്തെ കൂടുതൽ മനോഹാരമാക്കുന്നു. ഇപ്പോൾ എഴുപത് ശതമാനം വരെ വിലക്കിഴിവാണ് മാക്സ് ഫാഷനിലെ തുണിത്തരങ്ങൾക്ക് നൽകുന്നത്.

