സിംസ് സ്റ്റാർ ഹണ്ട് 2017 സമാ­പി­ച്ചു­


മനാമ : ഒരു മാസക്കാലം നീണ്ടുനിന്ന സിംസ് സ്റ്റാർ ഹണ്ട് 2017 സമാപിച്ചു. സിംസ് ഗുഡ്്വിൻ ഹാളിൽ നടന്ന ചടങ്ങിൽ സിംസ് പ്രസിഡണ്ട് ബെന്നി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കേരളത്തിൽ നിന്നുള്ള പ്രശസ്ത മോട്ടിവേഷണൽ പ്രഭാഷക ജിലു മോൾ മാരിയറ്റ് തോമസ് മുഖ്യാഥിതി ആയിരുന്നു. ഓസ്റ്റിൻ റോയ് ഫ്രാൻസിസ് ആൺകുട്ടികളുടെ വിഭാഗത്തിലും മെറീന ഫ്രാൻസിസ് പെൺകുട്ടികളുടെ വിഭാഗത്തിലും സിംസ് സ്റ്റാർ ഹണ്ട് കിരീടത്തിന് അർഹരായി. 

സബ് ജൂനിയർ വിഭാഗത്തിൽ ആഡോൺ മാത്യു ആൻ്റണി, ജൂനിയർ വിഭാഗത്തിൽ ഏബെൽ അലക്സ് മാത്യൂസ്, സീനിയർ വിഭാഗത്തിൽ ജെനിറ്റ ജോയ്സൺ എന്നിവർ ഗ്രൂപ്പ് ജേതാക്കളായി. കൂടാതെ എല്ലാ മത്സരങ്ങളിലും ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിജയികൾക്കും പ്രത്യേകം രൂപകൽപന ചെയ്ത ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സിംസ് ഓഫീസ് നിർവ്വഹണത്തിനായുള്ള പ്രത്യേക സോഫ്റ്റ്്വെയറിന്റെയും, കുട്ടികളുടെ റിക്രിയേഷൻ ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു. സ്റ്റാർ ഹണ്ട് കമ്മറ്റി അംഗങ്ങളെയും മത്സരങ്ങളിലെ വിധികർത്താക്കളെയും സിംസ് ഓഫീസ് സോഫ്റ്റ്്വെയർ പ്രോഗ്രാം ചെയ്ത അമൽ ജോ ആൻ്റണിയെയും ചടങ്ങിൽ ആദരിച്ചു. 

സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, അഗസ്റ്റിൻ തോമസ്, സിംസ് വൈസ് പ്രസിഡണ്ട്, ജോസഫ് പി.ടി, കോർ ഗ്രൂപ്പ് ചെയർമാൻ പി.പി ചാക്കുണ്ണി, സ്റ്റാർ ഹണ്ട് കൺവീനർ റോജി ജോസഫ് എന്നിവർ പ്രസംഗിച്ചു. ഷിനോയ് പുളിക്കൽ അവതാരകൻ ആയിരുന്നു. സ്റ്റാർ ഹണ്ട് വിജയികളുടെ വിവിധ കലാപ്രകടനങ്ങൾ ഫിനാലെയുടെ മാറ്റ് കൂട്ടി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed