നാ­ട്ടിൽ നി­ന്ന് മരു­ന്ന് കൊ­ണ്ടു­വരു­ന്പോൾ സൂ­ക്ഷി­കു­ക


മനാമ : അവധി കാലം വന്നതോടെ നാട്ടിലേയ്ക്കും തിരികെ ഇങ്ങോട്ടും വരുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുന്ന  സാഹചര്യത്തിൽ കസ്റ്റംസ് നിയമങ്ങളെ പറ്റി വ്യക്തമായ ധാരണയില്ലാതെ നാട്ടിൽ നിന്നും ലഗേജുകളിൽ മരുന്നും മറ്റ് നിരോധിത സാധനങ്ങളും കൊണ്ടുവരുന്ന പ്രവാസികൾ വിമാനത്താവളത്തിലെത്തി വെട്ടിലാകുന്നത് പതിവാകുന്നു.

വ്യക്തിപരമായ ആവശ്യങ്ങൾക്ക് മരുന്ന് കൊണ്ടുവരാമെങ്കിലും അതിന് വ്യക്തമായ രേഖകൾ ആവശ്യമാണ്. അംഗീകൃതമായ ഡോക്ടറുടെ കുറിപ്പടിയും രോഗിയുടെ പൂർണ്ണമായ വിവരങ്ങളും കൈവശം വെക്കേണ്ടതാണ്. മയക്കുമരുന്നുകളായ ഹെറോയിൻ, കൊക്കൈൻ, ഹാഷിഷ് തുടങ്ങിയ സാധനങ്ങൾ പോലും ആരുമറിയാതെ ഇവിടേക്ക് കടത്താൻ ശ്രമിക്കുന്നവരും നാട്ടിൽ ധാരാളം.

ബഹ്റൈൻ വിമാനത്താവളം കൂടാതെ കിംങ്ങ് ഹമദ് കോസ് വെ, ബഹ്റൈൻ തുറമുഖം എന്നിവിടങ്ങളിലൂടെയാണ് ബഹ്റൈനിലേയ്ക്ക് ആളുകൾ എത്തുന്നത്. എന്തൊക്കെയാണ് കൈവശം വെക്കാമെന്നതിനെ പറ്റിയുള്ള അറിവില്ലായ്മ തന്നെയാണ് മിക്കവരെയുംകുടുക്കിലാക്കുന്നത്. നിരോധിച്ച മരുന്നുകളുടെ പൂർണ്ണമായ വിവരം ബഹ്റൈൻ കസ്റ്റംസ് വകുപ്പിന്റെ www.bahraincustoms.gov.bh/ എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed