പ്രവാ­സി­കളി­ലെ­ ആത്മഹത്യ പ്രവണത വർ­ദ്ധി­ക്കു­ന്നു­


ബോധവത്്‍ക്കരണവുമായി കാൻസർ കെയർ ഗ്രൂപ്പ് 

മനാമ : ബഹ്റൈനിലെ പ്രവാസികളുടെ ഇടയിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഇതുവരെയായി ഈ വർഷം പതിനാറ് ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ പതിനാല് പേർ ഇന്ത്യക്കാരും, 2 പേർ ബംഗ്ലാദേശ് സ്വദേശികളുമാണ്. ഈ കഴിഞ്ഞ നവംബർ 27നും ഡിസംബർ എട്ടിനുമിടയിൽ മാത്രം അഞ്ച് പേരാണ് ജീവൻ വെടിഞ്ഞത്. ഇതിൽ നാല് പേർ ഇന്ത്യക്കാരാണ്.  വ്യത്യസ്ത കാരണങ്ങളാണ് ഓരോ ആത്മഹത്യക്കും പിന്നിലുള്ളത്. കുടുംബം അടുത്തില്ലാത്തതിന്‍റെ ദുഃഖമാണ് ഒരു കാരണമെന്ന് പറയാമെങ്കിലും ആത്മഹത്യ ചെയ്തവരിൽ നാല് പേർ കുടുംബത്തോടെ താമസിച്ചു വന്നവരാണ്. നാലു വർ‍ഷം മുന്പ്  ഇന്ത്യൻ എംബസി മുൻകൈയെടുത്ത് വോളണ്ടിയർമാരുടെ സഹായത്തോടെ ചില കർമ്മ പദ്ധതികൾ ആരംഭിച്ചിരുന്നുവെങ്കിലും അത് പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി രാജ്യത്തെ പ്രവാസി സംഘടനാ ഭാരവാഹികളുടേയും സാമൂഹികപ്രവർത്തകരുടേയും യോഗങ്ങൾ അന്നത്തെ ഇന്ത്യൻ അംബാസഡർ ഡോ മോഹൻകുമാർ വിളിച്ചുചേർ‍ത്തിരുന്നു. തുടർന്ന് എംബസിയുടെ കീഴിൽ‍ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനും‍‍ ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഈ പ്രവർത്തനം നിലച്ചു.

കേവല ബോധവത്കരണത്തിൽ മാത്രം ഈപ്രശ്നത്തെ ഒതുക്കാൻ സാധിക്കില്ലെന്ന തിരിച്ചറിവും ഈ കാലയളവിൽ വോളണ്ടിയർമാർക്ക് ലഭിച്ചിരുന്നു. കാരണം പ്രധാന പ്രശ്നങ്ങൾ സാന്പത്തിക ഞെരുക്കവും കുടുംബപ്രശ്നങ്ങളുമാണ്. ഈ രണ്ടു കാര്യങ്ങളിലും എംബസിക്ക് ഒന്നും ചെയ്യാനാകുകയില്ല. തൊഴിൽ പ്രശ്നങ്ങളിൽ മാത്രമേ ക്രിയാത്മകമായി ഇടപെടാൻ എംബസിക്ക് സാധിക്കുകയുള്ളൂ. 

എന്തായാലും സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ആത്മഹത്യ പ്രവണതക്കെതിരെ ബോധവത്കരണം നടത്തുവാനും പ്രവർത്തിക്കുവാനും ബഹ്റൈനിലെ സാമൂഹ്യ സംഘടനയായ കാൻസർ കെയർ ഗ്രൂപ്പ് ഇപ്പോൾ രംഗത്തു വന്നിരിക്കുകയാണ്. തുടക്കത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്നവർക്കായി ആരോഗ്യമന്ത്രാലയത്തിന്‍റെയും ബഹ്റൈൻ കാൻസർ സൊസൈറ്റിയുടെയും സഹകരണത്തോടെ ഒരുഹോട്ട്ലൈൻ തുടങ്ങാനുള്ള നടപടികളുമായി തങ്ങൾ മുന്പോട്ട് പോവുകയാണെന്ന് കാൻസർ കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. പി.വി ചെറിയാൻ പറഞ്ഞു. മാനസിക സംഘർഷമുള്ളവർക്കും മറ്റ് ബുദ്ധിമുട്ടുള്ളവർക്കും ഹോട്ട്ലൈനിലൂടെ തങ്ങളുടെ വോളണ്ടിയർ‍മാരുമായി സംവദിക്കാമെന്നും ഇത്തരത്തിലുള്ള വിനിമയത്തിലൂടെ ആത്മഹത്യകളുടെ നിരക്കു കുറക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഡോ. ചെറിയാൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed