മത്സ്യത്തൊഴിലാളികളെ കാണാതായി
മനാമ : രണ്ട് ദിവസം മുൻപ് വടക്ക്-കിഴക്കൻ തീരത്തുള്ള അൽ ദെയ്ർ ഗ്രാമത്തിന് സമീപത്തുനിന്നും കടലിൽപോയ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇതിൽ മുസ്തഫ ഹസ്സൻ (30) എന്ന ആൾ ബഹ്‌റൈനിയും മറ്റ് രണ്ട് പേർ ഏഷ്യൻ സ്വദേശികളുമാണ്. ഞായറാഴ്ചയാണ് മീൻപിടിത്തത്തിനായി ഇവർ പോയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.

