എസ്.കെ­.എസ്.എസ്.എഫ് ഗ്ലോ­ബൽ‍ മീ­റ്റ് സംഘടി­പ്പി­ച്ചു­


മനാമ : എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി ഗ്ലോബൽ മീറ്റ് സംഘടിപ്പിച്ചു. പ്രഥമ സെഷനിൽ ജി.സി.സി രാഷ്ട്രങ്ങളിൽ‍ നിന്നെത്തിയ നിരവധി പ്രതിനിധികളും സംഘടനാ നേതാക്കളും എത്തിയിരുന്നു.

മനാമയിലെ സാന്റോക് ഹോട്ടലിൽ‍ നടന്ന രണ്ടാമത് ഗ്ലോബൽ‍ മീറ്റ് സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ‍ നിർ‍വ്വഹിച്ചു. പ്രബോധകർ‍ സ്വയം സംസ്കരണം നേടിയവരായിരിക്കണമെന്നും എങ്കിൽ‍ മാത്രമേ മറ്റുള്ളവർ‍ക്ക് നേർ‍വഴി കാണിക്കാൻ‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ‍ എസ്.കെ.എസ്.എസ്.എഫ് േസ്റ്ററ്റ് പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ‍ അദ്ധ്യക്ഷത വഹിച്ചു. പുതിയ കാലത്തെ പ്രബാധനങ്ങൾ‍ക്കും കാലോചിതമായ മാറ്റങ്ങൾ‍ അനിവാര്യമാണെന്നും അതിന് ഗ്ലോബൽ‍ മീറ്റ് വഴി തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈ.പ്രസി. കെ.എൻ.എസ് മൗലവി വാർ‍ഷിക റിപ്പോർ‍ട്ട് അവതരിപ്പിച്ചു. പ്രഥമ സെഷനിലെ ചർ‍ച്ചകൾ‍ക്ക് സംസ്ഥാന ജന.സെക്രട്ടറി സത്താർ‍ പന്തല്ലൂർ‍ നേതൃത്വം നൽ‍കി.

എസ്.എം അബ്ദുൽ‍ വാഹിദ്, വി.കെ കുഞ്ഞഹമ്മദ് ഹാജി, ഹംസ അൻ‍വരി മോളൂർ‍, അബൂബക്കർ‍ ഫൈസി, ഹംസ അൻ‍വരി, അഷ്റഫ് അൻ‍വരി ചേലക്കര എന്നിവരും പ്രഥമ സെഷനിൽ‍ സംസാരിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed