ഡ്രീം ഗോ­ൾ­ഡ് ആന്റ് ഡയമണ്ട്സ് മമ്മൂ­ട്ടി­ ഉദ്ഘാ­ടനം ചെ­യ്യും


മനാമ : ബഹ്റൈനടക്കമുള്ള ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലും ആശുപത്രികളുടെ ശൃംഖലയുള്ള ബദർ അൽ സമ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ‘ഡ്രീം ഗോൾഡ് ആന്റ് ഡയമണ്ട്സ്’ എന്ന സംരഭം ബഹ്റൈനിൽ പ്രവർത്തനമാരംഭിക്കുന്നു. ഇതിന്റെ ആദ്യ പടിയായി നാളെ വൈകുന്നേരം 5 മണിക്ക് മനാമ ഗോൾഡ് സിറ്റിയിലും, 7 മണിക്ക് റിഫ ലുലു മാളിലും ഡ്രീം ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ രണ്ട് ശാഖളുടെ സോഫ് ലോഞ്ചിങ്ങ് നടക്കും. ഇത് സംബന്ധിച്ച് ഇന്ന് രാവിലെ നടന്ന വാർത്തസമ്മേളനത്തിൽ ഡ്രീം ഗോൾഡ് ആന്റ് ഡയമണ്ട്സ് ചെയർമാൻ അബ്ദുൽ ലത്തീഫ്, മാനേജിങ്ങ് ഡയറക്ടർ രാജ ഇസ്മായിൽ ബൈഗ്, വൈസ് ചെയർമാൻ ബിലാൽ മൊയ്‌ദ്ദീൻ, മാർക്കറ്റിങ്ങ് ആന്റ് സ്ട്രാറ്റജിക്ക് ഹെഡ് ആസിഫ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. നവംബർ 24ന് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങുകളിൽ ഈ രണ്ട് ശാഖകളുടെയും ഔദ്യോഗികമായ ഉദ്ഘാടനം പദ്മശ്രീ ഭരത് മമ്മൂട്ടി നിർവ്വഹിക്കും. ഒമാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡ്രീം ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ ഒമാൻ ശാഖകൾ ജനവരി മാസം പ്രവർത്തനമാരംഭിക്കും.

ഡ്രീം ഗോൾഡ് എന്നത് തന്റെ സ്വപ്ന പദ്ധതിയാണെന്നും, ആരോഗ്യ മേഖലയിൽ അൽ ഹിലാൽ ആശുപത്രിയും ബദർ അൽ സമ ഗ്രൂപ്പിനും ജനങ്ങൾ നൽകിയ സഹകരണം ഈ പദ്ധതിക്കും ലഭിക്കുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും, ചെയർമാൻ അബ്ദുൽ ലത്തീഫ് പറഞ്ഞു. കഴിഞ്ഞ 20 വർഷമായി ജ്വല്ലറി ബിസിനസിൽ പ്രവർത്തനപാരന്പര്യമുള്ള രാജ ഇസ്മായിൽ ബൈഗ്, (മാനേജിംഗ് ഡയറക്ടർ) ചെയർമാൻ അബ്ദുൽ ലത്തീഫിന്റെ മകനും ലണ്ടൻ സൗത്ത് ബാങ്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസിൽ ബിരുദം കരസ്ഥമാക്കിയിട്ടുള്ള വൈസ് ചെയർമാനുമായിട്ടുള്ള മികച്ച ടീം ആണ് ഡ്രീം ഗോൾഡ് ആന്റ് ഡയമണ്ട്സിനെ നയിക്കുന്നത്. മികച്ച സേവനവും നിലവാരവുമുള്ള ആഭരണങ്ങളാണ് ഡ്രീമിന്റെ പ്രത്യേകതയെന്നും ഉപഭോക്താക്കൾക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ തിരഞ്ഞെടുക്കാവുന്ന ഡയമണ്ട് ബ്രാൻഡുകളും ഡിസൈനുകളും വിശാലമായ ഷോറൂമിൽ ഒരുക്കിയിട്ടുള്ളതായും മാനേജിംഗ് ഡയറക്ടർ പറഞ്ഞു.

അഞ്ച് മില്യൺ ബഹ്‌റൈൻ ദിനാറാണ് ബഹ്‌റൈൻ ശാഖയുടെ പ്രവർത്തന മൂലധനം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മേൽത്തരം ഡിസൈനുകളിലുള്ള വജ്രാഭരണങ്ങളും സ്വർണ്ണാഭരണങ്ങളുമാണ് ഇവിടെ ലഭിക്കുക. സമൂഹത്തിന്റെ വിവിധ ശ്രേണിയിലുള്ളവർക്ക് യഥേഷ്ടം തിരഞ്ഞെടുക്കാവുന്ന മികച്ച ബ്രാൻഡുകളും വിവിധ ഡിസൈനുകളും ഷൂറൂമിൽ ലഭ്യമായിരിക്കും. രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് ഡ്രീം ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ 10 ശാഖകൾ ആരംഭിക്കാനുള്ള പദ്ധതിക്കാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ചെയർമാൻ പറഞ്ഞു.ജി.സി.സിയിൽ 50 ഷോറൂമുകളും മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ അടുത്ത അഞ്ച് വർഷം കൊണ്ട് നിരവധി ശാഖകൾ ആരംഭിക്കാനുമുള്ള പദ്ധതികളുണ്ട്. സ്ഥാപനം വിപുലീകരിക്കുന്നതോടെ നിരവധി പേർക്ക് തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകളും സൗജന്യ സമ്മാനങ്ങളും ഉണ്ടാകും. പഴയ സ്വർണ്ണാഭരണങ്ങൾ എക്സ്ചേഞ്ച് ചെയ്യുന്പോൾ പണിക്കൂലിയിലും ഇളവുകളുണ്ട്. വെള്ളിയാഴ്ച അടക്കമുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 9:30 മുതൽ രാത്രി 11:30 വരെയായിരിക്കും ഷോറൂമിന്റെ പ്രവർത്തന സമയം. 

അൽ ഹിലാൽ മെഡിക്കൽ സെന്റർ, ആന്റ് ഹോപിറ്റൽസ് (യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത്, സൗദി) മിണ്ടിയിലെ ഇന്ത്യാന ഹോസ്പ്പിറ്റൽസ്, ഗൾഫ് ഏഷ്യൻ മെഡിക്കൽ സെന്റർ സൗദി, വിൻ ടച്ച് പ്രോപ്പർട്ടീസ് (കേരളം), എഞ്ചിനിയറിംഗ് കോളേജ് (പയ്യന്നൂർ), ഐഷൽ ചാരിറ്റബിൾ ട്രസ്റ്റ്, അൽ നബീൽ ഇലക്ട്രിക്കൽസ് (ഒമാൻ), അൽ നബീൽ എസ്റ്റാബ്ലിഷ്‌മെന്റ് (ബഹ്‌റൈൻ) തുടങ്ങി നിരവധി സ്ഥാപങ്ങളുടെ സഹോദര സ്ഥാപനം കൂടിയാണ് ഡ്രീം ഗോൾഡ് ആന്റ് ഡയമണ്ട്സ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed