സരിതയുടെ കത്തിൽ നാല് പേജ് പിന്നീട് കൂട്ടിച്ചേർത്തു, പിന്നിൽ ഗണേഷ് : ഫെനി
തിരുവനന്തപുരം : സോളാർ കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാർ എം.എൽ.എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ. സോളാർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിനൊപ്പം ചേർത്തിരിക്കുന്ന 25 പേജുകൾ വരുന്ന സരിതയുടെ വിവാദ കത്തിൽ നാല് പേജ് പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ്. 21 പേജുള്ള സരിതയുടെ യഥാർത്ഥ കത്തിനൊപ്പം നേതാക്കളുടെ പേരുകളും പുതിയ ലൈംഗിക കഥകളും എഴുതി ചേർക്കപ്പെട്ടതാണെന്നും നടനും എം.എൽ.എയുമായ ഗണേശിന്റെ നേതൃത്വത്തിൽ നടന്ന ആലോചകളാണ് ഇതെന്നും ആരോപണത്തിൽ പറഞ്ഞു.
ഗണേശിന്റെ ബന്ധുവുമായ ശരണ്യ മനോജാണ് കൂട്ടിച്ചേർക്കാനുള്ള നാല് പേജുകൾ എത്തിച്ചത്. ഗണേഷിനെ മന്ത്രിയാക്കത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേർക്കലുകൾ നടത്തിയതെന്ന് ശരണ്യ മനോജ് പറഞ്ഞതായും ഫെനി അവകാശപ്പെട്ടു.


