ദു­ബൈ അന്താ­രാ­ഷ്ട്ര ട്രയത്ലോൺ ചാ­ന്പ്യൻ­ഷി­പ്പിൽ ഷെ­യ്ഖ് നാ­സറി­ന്റെ­ മി­ന്നു­ന്ന പ്രകടനം


മനാമ: യു.എ.ഇയിൽ നടന്ന ദുബൈ അന്താരാഷ്ട്ര ട്രയത്ലോൺ ചാന്പ്യൻഷിപ്പിൽ, ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ആറാം സ്ഥാനം കരസ്ഥമാക്കി. അദ്ദേഹത്തിന്റെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കയ്യടക്കി. ലോകമെന്പാടുമുള്ള 1400 പേർ പങ്കെടുത്ത അഭിമാനകരമായ ഈ ചാന്പ്യൻഷിപ്പിൽ, മൂന്ന് മത്സരങ്ങളാണ് ഉണ്ടായിരുന്നത്. 1.5 കിലോമീറ്റർ നീന്തൽ മത്സരം, 80 കിലോമീറ്റർ സൈക്ലിംഗ് റെയ്‌സ്, 10 കിലോമീറ്റർ ഓട്ടം.

മത്സരങ്ങൾ പൂർത്തിയാക്കാൻ ഷെയ്ഖ് നാസർ എടുത്ത സമയം വളരെ ശ്രദ്ധേയമാണ് (03:08:25). വരാനിരിക്കുന്ന അയേൺമാൻ 70.3 മിഡിൽ ഈസ്റ്റ് ചാന്പ്യൻഷിപ്പിലേയ്ക്കുള്ള ഉയർന്ന സന്നദ്ധതയാണ് ഇത് കാണിക്കുന്നത്. റെയ്‌സ് അവസാനിച്ചപ്പോൾ, ഹിസ് ഹൈനസ് ഷെയ്ഖ് നാസറിനെ ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങൾ ആദരിക്കുകയും, അഭിനന്ദിക്കുകയും ചെയ്തു.

പ്രൊഫഷണൽ, അമച്വർ കളിക്കാരടക്കമുള്ളവർ പങ്കെടുത്ത ഈ അന്താരാഷ്ട്ര ചാന്പ്യൻഷിപ്പിൽ, ഇത്തരമൊരു അനുകൂലഫലം കൈവരിക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന്  ഹിസ് ഹൈനസ് ഷെയ്ഖ് നാസർ പറഞ്ഞു. ഈ നേട്ടത്തിന് നിരവധി കാരണങ്ങളുണ്ട്. ബഹ്‌റൈൻ രാജാവിന്റെ പിന്തുണ ഈ നേട്ടത്തിന്റെ പ്രധാന കാരണമെന്നും ഷെയ്ഖ് നാസർ വ്യക്തമാക്കി. മത്സരത്തിൽ പങ്കെടുത്ത ബഹ്‌റൈൻ ട്രയത്ലോൺ ടീമിലെ അംഗങ്ങളുടെ ഫലങ്ങളെ ഷെയ്ഖ് നാസർ പ്രശംസിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed