ഇറച്ചി­ക്കോ­ഴി­കളിൽ‍ ഹോർമോൺ കു­ത്തി­വെ­ക്കു­ന്നി­ല്ലെ­ന്ന് ഉറപ്പാ­ക്കണം: മു­ഖ്യമന്ത്രി­


കൊല്ലം: വ്യാവസായികാടിസ്ഥാനത്തിൽ വളർത്തുന്ന കോഴികളിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന ഹോർമോണുകൾ കുത്തിവയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മൃഗസംരക്ഷണവകുപ്പിനോട് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം ആശ്രാമം മൈതാനത്ത് ആരംഭിച്ച ദേശീയ പക്ഷി−മൃഗ പ്രദർശനം −2017 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അേദ്ദഹം. 

വീടുകളിൽ കോഴികളെ വളർത്തുന്ന പഴയ സംസ്കാരം വീണ്ടെടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഓരോ വീട്ടിലും കുളങ്ങളിലും ടാങ്കുകളിലുമായി ചെറുമത്സ്യവളർത്തൽ കേന്ദ്രം ആരംഭിക്കണമെന്നും നിർദ്ദേശിച്ചു. കുടുംബശ്രീ യൂണിറ്റുകൾ സ്വന്തം വീടുകളിൽ കോഴികളെ വളർത്തുന്നതിനാൽ അപകടകരമായ ഹോർമോണുകൾ കുത്തിവെക്കുന്നില്ലെന്ന് ഉറപ്പുവരുത്താമെന്നും ഹോർമോണുകൾ കുത്തിവെച്ച് കോഴികളുടെ വളർച്ചയും തൂക്കവും വർദ്ധിപ്പിച്ചാൽ അത് വിൽപ്പനയ്ക്ക് സഹായകരമാണെങ്കിലും കഴിക്കുന്നവരുടെ ആരോഗ്യത്തിന് ഹാനിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

നമുക്കാവശ്യമുള്ളതിന്റെ 80 ശതമാനം പാൽ ഇവിടെ ഉൽപ്പാദിപ്പിക്കുന്നു. ഉൽപ്പാദനം ഒന്നുകൂടി വർദ്ധിപ്പിച്ചാൽ ഇക്കാര്യത്തിൽ സ്വയംപര്യാപ്തമാവും. തൊഴിലായും വരുമാന സ്രോതസ്സായും പക്ഷി−മൃഗ പരിപാലനത്തെ കാണണം. രാജ്യത്തെ കാർഷികവരുമാനത്തിന്റെ 30 ശതമാനവും ഈ മേഖലയാണ് സംഭാവന ചെയ്യുന്നത്. പ്രത്യേക കാലഘട്ടംവരെ മാത്രമേ കന്നുകാലികളെ കൃഷിക്കാർ സംരക്ഷിക്കൂ. പിന്നീട് മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. ഇപ്പോൾ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിന് സാധിക്കുന്നില്ല. സംരക്ഷിക്കാനാളില്ലാതെ തുറന്നുവിടുന്ന കന്നുകാലികൾ ഇവിടങ്ങളിൽ വൻ ഭീഷണിയായി വളർന്നിരിക്കുന്നു. −മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ. രാജു അദ്ധ്യക്ഷനായ ചടങ്ങിൽ നിരവധി രാഷ്ട്രീയ പ്രമുഖർ പങ്കെടുത്തു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed