പ്രതി­ഭ ഹമദ്ടൗൺ യൂ­ണി­റ്റ് സമ്മേ­ളനം സംഘടി­പ്പി­ച്ചു­


മനാമ: പ്രതിഭ ഹമദ്ടൗൺ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. മുതിർ‍ന്ന നേതാവ് പി.ടി നാരായണൻ ഉദ്ഘാടനം ചെയ്തു. സത്യൻ അദ്ധ്യക്ഷനായിരുന്നു. ഹമദ്ടൗൺ ജി.എസ്.എഫ് ഹാളിലെ ഗൗരി ലങ്കേഷ് നഗറിലാണ് സമ്മേളനം നടന്നത്. 

കേന്ദ്ര കമ്മിറ്റി അംഗം ബിനു സെൽ‍മബാദ്, ഷീബ രാജീവൻ, രാജീവൻ റിഫ, ജനറൽ ‍സെക്രട്ടറി ഷെറീഫ് കോഴിക്കോട് എന്നിവർ‍ സംസാരിച്ചു. പുതിയ ഭാരവാഹികൾ‍: രാജു കോഴിക്കോട് (സെക്രട്ടറി), രാമചന്ദ്രൻ (പ്രസിഡണ്ട്), ദിലീപ് (വൈസ് പ്രസിഡണ്ട്), ശശി വടകര (ജോയന്റ് സെക്രട്ടറി), അനൂജ് (മെന്പർ‍ഷിപ്‌ സെക്രട്ടറി). 13 അംഗ യൂണിറ്റ് എക്സിക്യുട്ടീവും നിലവിൽ‍ വന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed