സൗ­ദി­യി­ലെ­ സ്വദേ­ശി­ വൽ­ക്കരണം: തൊ­ഴിൽ തേ­ടി­ പ്രവാ­സി­കൾ ബഹ്റൈ­നി­ലേ­യ്ക്ക്


മനാ­മ : ബഹ്റൈന്റെ അയൽ രാജ്യമായ സൗദി അറേബ്യയിൽ തൊഴിൽമേഖലകളിലെല്ലാം സ്വദേശി വൽക്കരണം നടപ്പാക്കാൻ തുടങ്ങിയതോടെ മലയാളികൾ ഉൾപ്പെടെയുള്ള വലിയൊരു പ്രവാസി സമൂഹം തൊഴിൽ തേടി ബഹ്റൈനിലേയ്ക്ക് ചേക്കേറുന്നു. 2013ലാണ് സൗദി അറേബിയയിൽ സ്വദേശി വൽക്കരണം ആരംഭിച്ചത്. ആദ്യകാലത്തു വളരെ കുറച്ചു തൊഴിലുകൾക്ക് മാത്രമായി നടപ്പിലാക്കിയിരുന്ന സ്വദേശി വൽക്കരണം പിന്നീട് ഓരോ മേഖലകളിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നു. പിന്നീട് മലയാളി സമൂഹം ഏറ്റവും കൂടുതൽ വ്യാപരിക്കുന്ന മേഖലകളിൽ കൂടി സ്വദേശികളെ നിയമിച്ചു തുടങ്ങിതോടെയാണ് സൗദി അറേബ്യയിലെ മലയാളികൾ ആശങ്കയിലായത്.

മൊബൈൽ കടകളിലും സർ‍ക്കാർ സേവനങ്ങളിലും സ്വദേശി വൽ‍ക്കരണം നടപ്പാക്കാൻ‍ തീരുമാനിച്ച സൗദി അറേബ്യ ഇപ്പോൾ ചില്ലറ വിൽ‍പ്പന കേന്ദ്രങ്ങളും സ്വദേശിവൽ‍ക്കരിക്കുകയാണ്. എല്ലാ ചില്ലറ വിൽ‍പ്പന കടകളിലും ഉപഭോഗ വസ്തുക്കൾ വിൽ‍ക്കുന്ന സ്ഥാപനങ്ങളിലും സന്പൂർ‍ണ്ണ സ്വദേശി വൽ‍ക്കരണം നടപ്പാക്കുമെന്നാണ് തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇതുവഴി വൻ‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് ഭരണകൂടത്തിന്റെ കരുതൽ.

സൗദി പൗരന്മാർക്ക് മുൻതൂക്കം നൽകികൊണ്ട് നടപ്പാക്കുന്ന പുതിയ തൊഴിൽ ശിക്ഷാ നിയമങ്ങൾക്ക് തൊഴിൽ മന്താലയം അംഗീകാരം നൽകികഴിഞ്ഞതോടെ കേരളത്തി
ൽ നിന്ന്  സൗദിയിൽ തൊഴിൽ തേടിയെത്തിയ വലിയൊരു വിഭാഗം യുവാക്കളും തൊഴിൽ അന്വേഷിച്ചു ബഹ്റൈനിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ബഹ്‌റൈനിലെ സുഹൃത്തുക്കൾ മുഖേനയും ഇവിടെ ജോലി ചെയ്യുന്ന ബന്ധുക്കൾ മുഖേനയും ബഹ്‌റൈനിൽ ലഭ്യമാകുന്ന ജോലി എടുക്കാൻ തയ്യാറായാണ് പലരും എത്തുന്നത്. സൗദിയിൽ സ്ത്രീകൾക്ക്  ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതോടെ ഹൗസ്ഡ്രൈവർമാരായവരുടെയും ജോലിക്കാര്യം ആശങ്കയിലായിരിക്കുകയാണ്. കടകളിലും മൊബൈൽ ഷോപ്പുകളിലും ഇപ്പോൾ തന്നെ സ്വദേശികൾക്കു ജോലി ഇല്ലെന്ന അവസ്ഥയാണ്‌. ജ്വല്ലറി മേഖലകൾ കൂടി ഇപ്പോൾ സ്വദേശി വൽക്കരണം നടത്താൻ തീരുമാനിച്ചതോടെ നല്ല ശന്പളത്തിൽ ജോലി ചെയ്യുന്ന ജ്വല്ലറി സെയിൽസ്മാൻമാരും ആശങ്കയുടെ നിഴലിലാണ്.

സ്വദേശികൾ‍ക്ക് സംവരണം ചെയ്യപ്പെട്ട തസ്തികകളിൽ വിദേശികളെ നിയമിച്ചാൽ തൊഴിലുടമക്ക് 20,000 റിയാൽ പിഴയിടും എന്നത് കൊണ്ടുതന്നെ ഇപ്പോൾ വിദേശികളെ ആരും നിർത്താൻ തയ്യാറാകാത്ത അവസ്ഥയാണ്‌. കൂടാതെ ഇത്തരത്തിൽ പിടികൂടുന്ന തൊഴിലാളിക്ക് വിസ നിഷേധിക്കുകയും നിയമലഘനം നടത്തിയതിന്‌ ജയിൽ ശിക്ഷയും ലഭിക്കും. ചില സ്ഥാപനങ്ങൾ വ്യാജമായി രേഖകളിൽ സൗദി പൗരന്മാരെ ജോലിക്കാരാക്കി വെച്ച് രഹസ്യമായി പുറം തൊഴിലാളികളെ കുറഞ്ഞ കൂലിയിൽ ജോലി ചെയ്യിപ്പിക്കുന്നതും ഇതോടെ ഇല്ലാതാകും. ഒരു സ്ഥാപനത്തിൽ എത്ര തൊഴിലാളികളെ ഇത്തരത്തിൽ നിയമ വിരുദ്ധമായി ജോലി ചെയ്യിപ്പിക്കുന്നുവോ അത്രയും തൊഴിലാളിക്കും 20000 റിയാൽ വീതം പിഴ അടയ്ക്കണം. വ്യാജമായി കാണിച്ച സൗദിക്കാരായ തൊഴിലാളികൾക്ക് ആൾക്ക് ഒന്നിന്‌ വീതം 25000 റിയാലും. പിടിക്കപ്പെടുന്ന അന്നുതന്നെ സ്ഥാപനം അടപ്പിക്കുകയും, ലൈസൻസ് റദ്ദാക്കുകയും ചെയ്യും. തൊഴിലുടമയേയും ജയിൽ ശിക്ഷയ്ക്ക് വിധേയനാക്കും. ഇതെല്ലാം കൊണ്ടാണ് ബഹ്‌റൈൻ തൊഴിൽ മേഖല ലക്ഷ്യമാക്കി യുവാക്കൾ എത്തിച്ചേരുന്നത്. വിദ്യാഭ്യാസം, ഐടി ടെലിക്കമ്യൂണിക്കേഷൻ, സ്വകാര്യ സെക്യൂരിറ്റി, വാണിജ്യ നിക്ഷേപം, ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്, ധനകാര്യം, ഗതാഗതം, വ്യവസായം, ഊർജ്ജ ഖനനം, ജലവിതരണം, കൃഷി, പരിതസ്ഥിതി, കെട്ടിട നിർമ്മാണം, ഹജ്ജ്, ഇൻഷൂറൻസ്, കായികവിനോദം, ആരോഗ്യം, വിനോദ സഞ്ചാരം, തുടങ്ങിയ മേഖലകളിലേക്കും സ്വദേശി വൽക്കരണം ഊർജ്ജിതമാക്കാനാണ് നീക്കം. 2030ന്റെ ദേശീയ പരിവർത്തന പദ്ധതിയുടെ ലക്ഷ്യപ്രാപ്തിക്കായി 12 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സൗദി ഭരണകൂടം തീരുമാനിച്ചിട്ടുള്ളത്. അതിനാലാണ് സർക്കാർ സ്വകാര്യമേഖലകളിൽ ഇത്രയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. വിനോദ സഞ്ചാര മേഖലകളിൽ മാത്രം അടുത്ത വർഷം 33000 സ്വദേശികൾക്കു ജോലി ലഭ്യമാക്കുന്ന വൻകിട പദ്ധതികൾക്ക് കന്പനികളുമായി സൗദി കരാർ ഒപ്പിട്ടുകഴിഞ്ഞു. ഇതിൽ പകുതിയെങ്കിലും മലയാളികൾ അടങ്ങുന്ന പ്രവാസി സമൂഹത്തിനു ലഭിക്കേണ്ടിയിരുന്ന അവസരങ്ങളാണ് ഇപ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

സൗദിയിൽ പല മേഖലകളിലും നിക്ഷേപങ്ങൾ നടത്തിയിരുന്ന മലയാളി വ്യവസായികളും ബഹ്റൈനിലേയ്ക്ക് കൂടുമാറ്റിയിട്ടുണ്ട്. പ്രത്യേകിച്ച് ഹോട്ടൽ, റസ്റ്റോറന്റ് മേഖലകളിൽ ഇപ്പോൾ തന്നെ നിരവധി പേർ ബഹ്‌റൈനിൽ അവരുടെ സ്ഥാപനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ബഹ്‌റൈനിലെ ഇത്തരം മേഖലകളിൽ  ഒരു ഉണർവ്വുണ്ടാകുമെന്നാണ് ഈ രംഗത്തുള്ളവർ കരുതുന്നത്. അദ്‌ലിയയിലെ ഫസ്റ്റ് ക്ലാസ് റസ്റ്റോറന്റുകളിൽ പലതും ജുഫൈറിലെ അപ്പാർട്ട്മെന്റ് ബിസിനസിലുമാണ് സൗദി പ്രവാസികൾ കൂടുതലും നിക്ഷേപം നടത്തിയിരിക്കുന്നത്. എന്തായാലും ബഹ്‌റൈനെ സംബന്ധിച്ചിടത്തോളം ഇത്തരം നീക്കങ്ങൾ പ്രതീക്ഷകൾ നൽകുന്നതാണ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed