എ3 ഡ്രൈനേജ് പദ്ധതി പൂർത്തിയായി
മനാമ : മുഹറഖിലും ക്യാപിറ്റൽ ഗവർണറേറ്റിലുമായുള്ള എ3 ഡ്രൈനേജ് ശൃംഖല പൂർത്തിയാക്കിയതായി മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രാലയം സാനിറ്ററി എൻജിനീയറിങ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അസ്മ മുറാദ് അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, മഴക്കാലത്തിന് തയ്യാറെടുക്കുന്നതിനും നടത്തിവരുന്ന മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി. നോർത്തേൺ, സൗത്തേൺ, ക്യാപിറ്റൽ ഗവർണറേറ്റ് എന്നിവിടങ്ങളിലായി 2.25 കിലോമീറ്റർ നീളമുള്ളതാണ് ഡ്രെയിനേജ് ശൃംഖല. 21 പരിശോധന കേന്ദ്രങ്ങൾ, 189 ഓടകൾ, 31 മലിനജല ശേഖരണ ടാങ്കുകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതിയെന്ന് മുറാദ് പറഞ്ഞു.


