അവന്യൂ 6 ജങ്ഷൻ അറ്റകുറ്റപ്പണിക്കായി അടച്ചിടും
മനാമ : അറ്റകുറ്റപ്പണിയുടെ ഭാഗമായി സൽമാൻ അഹമ്മദ് അൽ ഫാത്തി ഹൈവേയും സിത്രയിലെ അവന്യൂ 6 ജങ്ഷനും അടച്ചിടും. ഗതാഗതം അടുത്തുള്ള ജംഗ്ഷനിലേയ്ക്ക് തിരിച്ചുവിടുമെന്നും വർക്ക്‌സ്, മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രാലയം അറിയിച്ചു. നവംബർ 9 (വ്യാഴാഴ്ച്ച) രാത്രി 10 മുതൽ നവംബർ 11 (ശനിയാഴ്ച്ച) രാവിലെ 05 വരെയാകും ജങ്ഷൻ അടച്ചിടുന്നത്.


