തോ­മസ് മാർ‍ തീ­ത്തോസ് തി­രു­മേ­നി­ക്ക് സ്വീ­കരണം നൽ‍­കു­ന്നു­


മനാമ : ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ‍ കൗൺ‍സിലിന്റെ (കെ.സി.ഇ.സി) നേതൃത്വത്തിൽ‍ ബഹ്റൈനിലെത്തിയിരിക്കുന്ന മാർ‍ത്തോമ്മ സഭയുടെ കുന്നംകുളം മലബാർ‍ ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. തോമസ് മാർ‍ തീത്തോസ് എപ്പിസ്കോപ്പായിക്ക് സ്വീകരണം നൽ‍കുമെന്ന് കെ.സി.ഇ.സി ഭാരവാഹികൾ അറിയിച്ചു.

കെ.സി.ഇ.സി പ്രസിഡണ്ട് റവ. ജോർ‍ജ്ജ് യോഹന്നാ‍ന്റെ അദ്ധ്യക്ഷതയിൽ‍ ചേരുന്ന യോഗത്തിൽ‍ നാളെ രാത്രി 8 മണിക്ക് ബഹ്റൈൻ സെന്റ് പോൾ‍സ് മർ‍ത്തോമ്മ പള്ളിയിൽ‍ വെച്ചാണ്‌ സ്വീകരണം നൽ‍കുന്നതെന്നും ഈ സമ്മേളനത്തിൽ‍ ഏവരും സമയത്ത് തന്നെ വന്ന്‍ ചേരണമെന്നും സെക്രട്ടറി മൈക്കിൾ‍ റ്റി.എം, ട്രഷറാർ‍ ക്രിസോസ്റ്റം ജോസഫ് എന്നിവർ‍ അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed