എയർ ഇന്ത്യ എക്സ്പ്രസ് ശീ­തകാ­ല ഷെ­ഡ്യൂൾ ക്രമീ­കരി­ച്ചു­


മനാമ : എയർ ഇന്ത്യ എക്സ്പ്രസ് ശീതകാല ഷെഡ്യൂൾ പുനഃക്രമീകരിച്ചു. ബഹ്റൈനിൽ നിന്ന് കോഴിക്കോടേയ്ക്കുള്ള വിമാനം എല്ലാ ദിവസവും ഉച്ചയ്ക്ക് 3ന് പുറപ്പെട്ട് രാത്രി 9:50ന് കോഴിക്കോടും 11:30ന് കൊച്ചിയിലും എത്തിച്ചേരും. തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ ബഹ്റൈനിൽ നിന്ന് മംഗലാപുരത്തേയ്ക്കുള്ള വിമാനം രാവിലെ 10:10ന് പുറപ്പെട്ട് വൈകീട്ട് 7:05ന് മംഗലാപുരത്തെത്തും. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഡൽഹിയിലേയ്ക്ക് തിരിക്കുന്ന വിമാനം രാത്രി 11 മണിക്ക് പുറപ്പെട്ട് പുലർച്ചെ 5ന് ഡൽഹിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് പുതിയ ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് കൺട്രി മാനേജർ കിഷോർ ജോഷി വാർത്താക്കുറിപ്പിൽ അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed