ഡി­ജി­റ്റൽ ഇടപാ­ടു­കൾ 69ശതമാ­നം ഉയർ­ന്നതാ­യി­ ഐജി­എ


മനാമ : 2017ന്റെ മൂന്നാം പാദത്തിൽ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം കുതിച്ചുയർന്നതായി ഇൻഫർമേഷൻ, ഇ-−ഗവൺമെന്റ്് അതോറിറ്റി (ഐജിഎ) പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഐജിഎ നൽകുന്ന വിവരമനുസരിച്ച് 2016 മൂന്നാം പാദത്തിനെ അപേക്ഷിച്ച് ഈ വർഷം ഇതേ കാലയളവിൽ 69 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. 24 മില്യൺ ബഹ്‌റൈൻ ദിനാറിന്റെ ഇടപാടുകളാണ് ഈ കാലയളവിൽ നടന്നത്. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെയും കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും സംയുക്ത പ്രവർത്തനത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ഐജിഎ ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഡോ. സക്കറിയ അഹമ്മദ് അൽ ഖാജ പറഞ്ഞു. 

പൗരന്മാർക്ക് മികച്ച ഗുണനിലവാരവും കാര്യക്ഷമതയുമുള്ള സുസ്ഥിരമായ സേവനങ്ങൾ നൽകാനാണ് ഗവൺമെന്റ് ശ്രമിക്കുന്നത്. ഇ−-സർവ്വീസുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ഇത് തെളിയിക്കുന്നതായും ഡോ. സക്കറിയ അഹമ്മദ് അൽ ഖാജ ചൂണ്ടിക്കാട്ടി. ഗവൺമെന്റിന്റെ ഇ−-സർവ്വീസുകളോട് നിരവധി സ്ഥാപനങ്ങൾ സഹകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. വൈദ്യുതി ബില്ലുകൾ, വാട്ടർ ബില്ലുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ബഹ്‌റൈൻ ഇ-ഗവൺമെന്റ് ആപ്സ് സ്റ്റോറിൽ ലഭ്യമായിട്ടുള്ള ആപ്ലിക്കേഷൻ വഴി രണ്ട് മില്ല്യൺ ബഹ്‌റൈൻ ദിനാർ മൂല്യം വരുന്ന 30,000 ഓൺലൈൻ ഇടപാടുകൾ നടന്നു. 2016ന്റെ മൂന്നാം പാദത്തിൽ ആപ്ലിക്കേഷൻ വഴി നടന്ന ഓൺലൈൻ ഇടപാടുകളിൽ 135 ശതമാനത്തിന്റെ വർദ്ധനവാണ് ഈ വർഷം രേഖപ്പെടുത്തിയത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed