ബഹ്‌റൈ­നി­ൽ 578 അനധി­കൃ­ത ടാ­ക്സി­ ഡ്രൈ­വർ­മാർ അറസ്റ്റി­ൽ


മനാമ : കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ രാജ്യത്ത് ഇതുവരെ 578 അനധികൃത ടാക്സി ഡ്രൈവർമാരെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റിലെ ഓപ്പറേഷൻസ് ആന്റ് ട്രാഫിക് കൺട്രോൾ ഡയറക്ടർ ലഫ്റ്റനന്റ് കേണൽ അഡൽ ഇബ്രാഹിം അൽ ദോസരി അറിയിച്ചു. ലൈസൻസില്ലാതെ ഗതാഗത സേവനങ്ങൾ നൽകുന്നവർക്കായി നടത്തിയ തിരച്ചിലിലാണ് നടപടി. 

അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇവർക്ക് പത്ത് ദിവസത്തെ ജയിൽ ശിക്ഷയും 500 ബഹ്‌റൈൻ ദിനാർ പിഴയും വിധിച്ചു. അറസ്റ്റിലായവരിൽ പ്രവാസികളായവരെ നാടുകടത്തും. ലൈസൻസില്ലാതെ ഗതാഗത സേവനങ്ങൾ നൽകുന്നവരെ കണ്ടെത്താൻ ഗതാഗത മന്ത്രാലയം ആരംഭിച്ച ക്യാന്പയിനിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്ത
മാക്കി.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed