ഡ്യൂട്ടിയിലിരിക്കെ മയക്കുമരുന്ന് ഉപയോഗം; സുരക്ഷാ ഗാർഡിനെ ജയിലിലടച്ചു


മനാമ : ഇസാ ടൗണിലെ നാഷണൽ സ്റ്റേഡിയത്തിൽ ഡ്യൂട്ടി സമയത്ത് മയക്കുമരുന്ന് ഉപയോഗിച്ച  ബഹ്റൈനി സുരക്ഷാ ഗാർഡിനെ ജയിലിലടച്ചു. മയക്കുമരുന്ന് ഉപയോഗത്താൽ ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഇയാൾ. ക്രിമിനൽ കോടതി ഇയാളെ ആറുമാസത്തെ തടവിനു ശിക്ഷിക്കുകയായിരുന്നു. എന്നാൽ, കടുത്ത ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂഷൻ അപ്പീൽ നൽകിയതിനെത്തുടർന്ന് 500 ബഹ്‌റൈൻ ദിനാർ പിഴ കൂടി ശിക്ഷ അധികമായി വിധിച്ചു. താൻ മയക്കുമരുന്നിന് അടിമയല്ലെന്നും, ജോലി ചെയ്യാൻ പോകുന്നതിനുമുമ്പ് തന്റെ സുഹൃത്ത് ഒരു മഞ്ഞ വസ്തു കഴിക്കാൻ പ്രേരിപ്പിച്ചതാണെന്നുമാണ് പ്രതി പറയുന്നത്. ആൻറി നാർക്കോട്ടിക്സ് പോലീസ്, ഇയാളുടെ രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകൾ പരിശോധിച്ചപ്പോൾ അതിൽ മോർഫിൻ, ഹെറോയിൻ എന്നിവ ഉള്ളതായി കണ്ടെത്തി.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed