ബഹ്റൈനി ബാലൻ സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു
മനാമ : സൗദി അറേബ്യയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഒരു ബഹ്റൈനി ബാലൻ മരിക്കുകയും വാഹനത്തിലുണ്ടായിരുന്ന കുടുംബത്തിലെ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു..അഹ്മദ് അൽ ഷബ്ബഖ് (14) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം നടന്നത്.. പിതാവിനും നാലുവയസ്സുള്ള സഹോദരനുമൊപ്പം ഇറാഖിലെ കർബലയിലേക്കുള്ള തീർഥാടന യാത്രയ്ക്കിടെയാണ് അപകടം നടന്നത് .
ഇവർ സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്നത് കുട്ടിയുടെ പിതാവാണ്. കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പല പ്രാവശ്യം മറിയുകയുമായിരുന്നു . അപകടത്തിൽ മറ്റ് വാഹനങ്ങൾ ഉൾപ്പെട്ടിട്ടില്ല. കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.മൃതദേഹം ഖാഫ്ജി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.. ഇളയ സഹോദരനെ ചെറിയ പരിക്കുകളോടെ അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . മാതാപിതാക്കളും നാല് സഹോദരന്മാരും ഒരു സഹോദരിയും അടങ്ങുന്ന കുടുംബമാണ് അഹ്മദ് അൽ ഷബ്ബഖിന്റേത്.


