മോഡിയെപ്പോലെ ലക്ചറടിക്കാൻ തനിക്ക് വർഷങ്ങൾ വേണ്ടിവരുമെന്ന് രാ­ഹു­ൽ


ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിയെപ്പോലെ ലക്ചറടിക്കാൻ തനിക്ക് വർഷങ്ങൾ വേണ്ടിവരുമെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.  "കോൺഗ്രസ്സും ബി.ജെ.പിയും തമ്മിൽ അടിസ്ഥാനപരമായി ഒരു വ്യത്യാസമാണുള്ളത്. അവർ ലക്ചറുകൾ (ക്ലാസുകൾ) നൽകുന്നു. അവർ നിങ്ങളെ കേൾക്കുന്നില്ല. അവർ ഒരു ഉച്ചഭാഷിണി പോലെയാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. അവർ നിങ്ങളോട് നല്ല ഭാഷയിൽ സംസാരിക്കും. എനിക്ക് മോഡിയെപ്പോലെ ലക്ചറുകൾ നൽകാൻ കഴിയില്ല. അങ്ങനെ ചെയ്യാൻ എനിക്ക് വർഷങ്ങൾ വേണ്ടിവരും." രാഹുൽ പറഞ്ഞു. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ താൻ തയ്യാറാണെന്നും ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. 

വ്യവസായികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കോൺ‍ഗ്രസ് അധികാരത്തിലെത്തിയാൽ പരിഹാരം കാണുമെന്ന് ഗുജറാത്തിലെ സൂറത്തിൽ വ്യവസായികളുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്യവെ രാഹുൽ ഉറപ്പ് നൽകി.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed